ഭൂമി നമ്മുടെ ലോകം, മാതൃ നക്ഷത്രമായ സുര്യനിൽ നിന്ന് മൂന്നാമത്തെ ഗ്രഹം, വലുപ്പത്തിൽ അഞ്ചാം സ്ഥാനം, ജീവൻ നില നിർത്താൻ സാധിക്കുന്ന ഒരേ ഒരു ഗ്രഹം, സൃഷ്ട്ടാവ് മറ്റുള്ള എല്ലാ ഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ ഭംഗിയോടെ സൃഷ്ട്ടിച്ച ഭൂമി, അതിൽ ശുദ്ധ വായു നിറച്ചു, വെള്ളവും ആഹാരങ്ങളും ഒരു പാട് ജീവ ജാലങ്ങൾ, ഒരു ശക്ത്തിയും അതിക്രമിച്ച് നമ്മുടെ ലോകത്തേക്ക് വരാതിരിക്കാൻ ഭൂമിക്കൊരു ശക്തിയേറിയ വളയവും സൃഷ്ട്ടിച്ചു, (ഇത് വരെ നാം അറിഞ്ഞിടത്തോളം)
പക്ഷെ നാം എന്നെങ്കിലും ചിന്തിക്കാറുണ്ടോ നമ്മുടെ നക്ഷത്ര ലോകത്തെ കുറിച്ച്, കുറച്ച് പേരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും അല്ലെ,
ദൈവം കോടി കണക്കിൻ നക്ഷത്രങ്ങൾ സൃഷ്ട്ടിച്ചു, ഓരോ നക്ഷത്രങ്ങളെയും ഭ്രമണം ചെയ്യാൻ ഒരുപാട് ഗ്രഹങ്ങളേയും ഉപ ഗ്രഹങ്ങളേയും സൃഷ്ട്ടിച്ചു, എല്ലാ നക്ഷ്ത്രങ്ങല്ക്കും നമുക്ക് ചെന്നെത്താൻ കഴിയാത്ര അത്രേം ദൂരവും നിർണയിച്ചു,
അതിൽ ഒരു നക്ഷത്രത്തിനെ ചുറ്റുന്ന (സൂര്യൻ) ഗ്രഹത്തിൽ നമ്മളെയും, ശെരിക്കും പറഞ്ഞാൽ മൊത്തം ലോകത്തിന്റെ വലുപ്പം എടുത്താ നമ്മൾ ശെരിക്കും ഒരു ബാക്ടീരിയയേക്കാൾ ചെറുത്,
ഇനി അഥവാ നമ്മെ പോലെ വേറെ ഒരു ലോകം ഉണ്ടായിക്കൂടാ എന്നുണ്ടോ, അവിടെ ചിലപ്പോ നമ്മെക്കാൾ ഉയർന്നവർ ഉണ്ടായിരിക്കാം, അഹങ്കാരവും, ആർത്തിയും, കള്ളവും, ചതിയും, ഒന്നും ഇല്ലാത്തവർ, ഒന്നാലോചിച് നോക്ക് എന്ത് രസമായിരിക്കും പരസ്പര സ്നേഹത്തോടെ ജീവിക്കുന്ന ഒരു സമൂഹത്തിൽ ജീവിക്കാൻ അല്ലെ,
“ഇത് വെറുതെ ഒന്ന് ചിന്തിക്കാൻ വേണ്ടി മാത്രം- അങ്ങനെ ഒരു ലോകം ഇനി ഉണ്ടെങ്കിൽ ഈശ്വരാ അവർ ഒന്നും ഭൂമിയെ കണ്ടു പഠിക്കാൻ വരല്ലേ, അങ്ങനെ ഉണ്ടായാൽ ഛെ ഇതിൽ പരം നാണക്കേട്, പണത്തിനായി ആർത്തി പിടിച്ചു നടക്കുന്ന ഒരു വലിയ സമൂഹത്തെ അല്ലെ കാണുക,
അല്ലെങ്കിൽ അതിർത്തി തർക്കത്തിന്റെ പേരിൽ സ്വന്തം വർഗ്ഗത്തെ കൊന്നൊടുക്കുന്നവരെ, സ്നേഹം തൊട്ടു തീണ്ടാത്തവരെ, മതങ്ങളുടെ പേരിൽ കലഹിക്കുന്നവരെ, കാമ ദാഹം തീർക്കാൻ കൊച്ചു കുഞ്ഞുങ്ങളെ പോലും ഇരകൾ ആക്കുന്നവരെ,
എങ്കിലും സമാധാനിക്കാം നമുക്ക്, സമൂഹത്തിന് വേണ്ടി ജീവിക്കുന്ന ഒരുപാട് പേരുണ്ടിവിടെ, സ്വന്തം ജീവനേക്കാൾ വലുത് മറ്റുള്ളവർ ആണ്‍ എന്ന് തിരിച്ചറിയുന്ന നല്ലവരായ മനുഷ്യരെ കാണുമ്പോൾ, ഭൂമിയിലെ ജീവജാലങ്ങൾക്ക് വേണ്ടി സ്വന്തം ജീവൻ നല്കാൻ പോലും മടിയില്ലാത്തവരെ കാണുമ്പോൾ,”
ഓരോന്നും കെട്ടി പടുത്ത് ഉയർത്തുന്നവരുടെ വിചാരം, എല്ലാം മരിച്ചാ കിട്ടുന്ന ആറടി മണ്ണിൽ ഉള്ള അലമാരയിൽ വെക്കാമെന്നാ, എന്തിന് വേണ്ടിയാണ്‍ ഇത്രയും പണം ഇവർ കൂട്ടി വെക്കുന്നത്, ചിലപ്പോ അതാകും അവർ 3 നേരവും വെട്ടി വിഴുങ്ങുന്നത്,
പണത്തിൻ വേണ്ടി ആർത്തി പിടിച്ചു നടക്കുന്നവർ നിങ്ങൾ അറിയുക "ഈ ഭൂമിയിലെ ഓരോ അവസാനത്തെ മരം മുറിക്കുമ്പോഴും... ഓരോ അവസാനത്തെ നദിയിലും വിഷം കലരുമ്പോഴും ... ഓരോ അവസാനത്തെ മത്സ്യവും ചതോടുങ്ങുമ്പോഴും.. നാം അറിയും ... പണം ഭക്ഷിക്കാന്‍ കഴിയില്ല എന്ന്....”
ഇതൊക്കെ എഴിതിയത് നമ്മൾ വല്ലപ്പോഴും എങ്കിലും നമ്മുടെ ചുറ്റുവട്ടവും ഒന്ന് നോക്കി കാണാൻ വേണ്ടിയാണ്‍,
ഞാൻ എന്റെ മേലോട്ട് നോക്കി സങ്കട പെടാതെ എന്റെ താഴെ തട്ടിലേക്ക് നോക്കി സന്തോഷിക്കുന്നു, ദൈവമേ നീ എനിക്ക് എത്ര നല്ല ജീവിതമാ തന്നത്, എന്റെ സ്തുതി നിനക്ക് മാത്രം
“നല്ലവർക്ക് എന്നും നന്മ മാത്രം ലഭിക്കട്ടെ”
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ