2014 ഡിസംബർ 23, ചൊവ്വാഴ്ച

ഭൂമി നമ്മുടെ ലോകം 2

ദൈവം എന്ന ശക്തിയുണ്ടോ?
ശാസ്ത്രത്തിന്‌ ലഭ്യമായ വിവരങ്ങളനുസരിച്ച്‌, ഏതാണ്ട്‌ 1370 കോടി വര്‍ഷം മുമ്പാണത്രെ, ഈ പ്രപഞ്ചത്തിന്റെ ജനനം! നാം അധിവസിക്കുന്ന ഭൂമിയുള്‍പ്പെ ടെ ഒന്‍പത്‌ ഗ്രഹങ്ങളും, അവ വലംവെയ്ക്കുന്ന സൂര്യനും അടങ്ങുന്ന 'സൌരയൂഥം' എന്ന കുടുംബം, 'ആകാശഗംഗ' എന്ന ഗ്യാലക്സിയിലെ ചെറിയൊരു കുടുംബം മാത്രം. സൂര്യനെപ്പോലെയുള്ള ഇരുപതിനായിരം കോടിയിലേറെ നക്ഷത്രങ്ങളുണ്ട്‌ നമ്മുടെ ഗ്യാലക്സിയില്‍! ഇതു പോലുള്ള പതിനായിരം കോടിയിലേറെ ഗ്യാലക്സികളുണ്ട്‌ നമ്മുടെ പ്രപഞ്ചത്തില്‍ . തീരെ ചെറിയ നക്ഷത്രങ്ങള്‍ക്കു തന്നെ ഭൂമിയുടെ പത്ത്‌ ലക്ഷം ഇരട്ടി വലുപ്പമുണ്ടത്രേ!. പ്രപഞ്ചത്തിന്റെ വിസ്തീര്‍ണ്ണത്തെപ്പറ്റി നമുക്കൊന്നാലോചിക്കാം. ഭൂമിയുടെ തൊട്ടടുത്തുള്ള ചന്ദ്രനിലേക്കുള്ള ദൂരം നാല്‌ ലക്ഷം കിലോമീറ്റര്‍ . ഭൂമിയില്‍ നിന്ന്‌ സൂര്യനിലേക്കുള്ള ദൂരം പതിനഞ്ച്‌ കോടി കിലോമീറ്റര്‍ . സെക്കന്‍ഡില്‍ മൂന്ന്‌ ലക്ഷംകിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ഒരു പ്രകാശരശ്മി ഒരു വര്‍ഷം കൊണ്ട്‌ സഞ്ചരിക്കുന്ന ദൂരമാണ്‌ ഒരു പ്രകാശവര്‍ഷം. (അതായത്‌ 94,60,80,00,00,000 കിലോമീറ്റര്‍ ) ഭൂമിയില്‍ നിന്നും പ്രപഞ്ചത്തിന്റെ ഒരു കോണിലേയ്ക്കുള്ള ദൂരം 1370 കോടി പ്രകാശവര്‍ഷമാണത്രെ! പ്രപഞ്ചത്തിന്റെ ഉല്‍ഭവസമയത്ത്‌ രൂപപ്പെട്ടതെന്നു കരുതുന്ന ഏറ്റവും പുതിയ ഗ്യാലക്സി കണ്ടെത്തിയിരിക്കുന്നത്‌ ഇത്രയും ദൂരെയാണ്‌. പ്രപഞ്ചത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്‌ കണ്ടെത്തിയിട്ടുള്ളതെന്ന്‌ ശാസ്ത്രം അത്ഭുതത്തോടെ സമ്മതിക്കുന്നു. അത്യന്തം വിശാലമായ ഈ പ്രപഞ്ചത്തെപ്പറ്റി ഒന്നു ചിന്തിക്കുക. പ്രപഞ്ചത്തിന്റെ ഒരു കോണില്‍ സ്ഥിതിചെയ്യുന്നു, സുന്ദരമായ ഭൂമി എന്ന ഗ്രഹം.
ജീവന്‍ നിലനില്‍ക്കാനാവശ്യമായ വായു, വെള്ളം, വെളിച്ചം ഇവയെല്ലാം ഇവിടെ തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്നു. മൂന്നു ലക്ഷത്തിലേറെ വരുന്ന വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുണ്ട്‌ ഇവിടെ. മനുഷ്യന്‍ എന്ന ജീവി ഇതില്‍ ഒന്നുമാത്രം. മനുഷ്യര്‍ തന്നെയുണ്ട്‌ 600 കോടിയിലേറെ. മനുഷ്യരുടെ അനേകമിരട്ടി വരുന്ന എത്രയോ ജീവിവര്‍ഗ്ഗങ്ങള്‍ . കരയിലുള്ളതിനേക്കാള്‍ കൂടുതല്‍ ജീവജാലങ്ങളുണ്ട്‌ കടലില്‍ . ഇവയുടെയെല്ലാം നിലനില്‍പ്പിനാവശ്യമായ ഭക്ഷണവും മറ്റു സംവിധാനങ്ങുമെല്ലാം ഒരുക്കപ്പെട്ടിട്ടുണ്ട്‌ ഇവിടെ. ഒരു മില്ലിമീറ്ററിന്റെ നൂറിലൊന്ന്‌ വലുപ്പം മാത്രമുള്ള 'കോശ'ങ്ങളാലാണ്‌ ഓരോ ജൈവവസ്തുവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. താളക്രമത്തോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന്‌ സൂക്ഷ്മ വസ്തുക്കളുണ്ട്‌ ഒരു കോശത്തില്‍ . ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന പവര്‍സ്റ്റേഷനുകളും, ജീവന്റെ നിലനില്‍പ്പിനാവശ്യമായ എന്‍സൈമുകളും ഹോര്‍മോണുകളും മറ്റും ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികള്‍ , കോശപ്രവര്‍ത്തനങ്ങളെയും ഉല്‍പ്പന്നങ്ങളെയും പറ്റി പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന ഡാറ്റാബേങ്ക്‌, സങ്കീര്‍ണ്ണമായ ഗതാഗത മാര്‍ഗ്ഗങ്ങള്‍ , സംഭരണശാലകള്‍ , ഉന്നതമായ പരീക്ഷണശാലകള്‍ , ശൂദ്ധീകരണശാലകള്‍ , ഉള്ളിലേയ്ക്ക്‌ പോകുന്നവരെയും പുറത്തേയ്ക്കു പോകുന്നവരെയും സ്വയം നിയന്ത്രിക്കുന്ന മതില്‍കെട്ട്‌ ഇവയെല്ലാമുള്ള ഒരു പട്ടണത്തോട്‌, ഒരു കോശത്തെ ഉപമിക്കാം. ഇത്തരത്തിലുള്ളഏകദേശം 100 ലക്ഷം കോടി കോശങ്ങളുണ്ടത്രെ, ഒരു മനുഷ്യശരീരത്തില്‍ . എല്ലാ ജീവകോശത്തിന്റെയും ന്യൂക്ളിയസ്സിലുള്ള ഭീമന്‍ തന്‍മാത്രയാണ്‌ DNA.
ഓരോ ജൈവ വസ്തുവിന്റെയും ഭൌതികവും ശരീര ശാസ്ത്രപരവുമായ മുഴുവന്‍ വിവരങ്ങളും ഈ ചുറ്റുഗോവണിയുടെ ആകൃതിയിലുള്ള തന്‍മാത്രയില്‍ രോഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരു DNA യ്ക്കകത്തെ വിവരങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്തണമെങ്കില്‍ സര്‍വ്വവിജ്ഞാനകോശത്തിലെ പത്ത്‌ ലക്ഷം പേജുകള്‍ അതിനായി വേണ്ടിവരും. ഒരു ടീസ്പൂണില്‍ കൊള്ളുന്ന DNA തന്‍മാത്രകളില്‍ ലോകത്ത്‌ ഇന്നേവരെ എഴുതപ്പെട്ട പുസ്തകങ്ങളിലെ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്താനാകും. അനേകം വന്‍കിട ഫാക്ടറികളില്‍ നടക്കുന്നത്ര സങ്കീര്‍ണ്ണ പ്രവര്‍ത്തനങ്ങളാണ്‌ നമ്മുടെ ഈ കൊച്ചു ശരീരത്തിനുള്ളില്‍ നടക്കുന്നത്‌. മിനിട്ടില്‍ 72 പ്രാവശ്യം മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയം ശരീരത്തിന്റെ എല്ലാ ഭാഗത്തുമുള്ള കോശങ്ങളിലേക്കും ഓക്സിജനും മറ്റു പോക്ഷകങ്ങളും രക്തമെത്തിക്കുന്നു. വൃക്കയിലെ ഒന്നരലക്ഷത്തിലധികം വരുന്ന അരിപ്പകള്‍ , രക്തത്തില്‍ നിന്നും മാലിന്യങ്ങള്‍അരിച്ചു മാറ്റി മൂത്രത്തിലൂടെ പുറന്തള്ളുകയെന്ന ശ്രമകരമായ ജോലിയിലേര്‍പ്പെട്ടിരിക്കുന്നു. കണ്ണിന്‌ നനവും വിശ്രമവും കൊടുക്കാനായി ഓരോ അഞ്ചു സെക്കണ്റ്റിലും കണ്‍പോളകള്‍ അടഞ്ഞു കൊണ്ടിരിക്കുന്നു. നമ്മള്‍ ഒന്നു ചിരിക്കുമ്പോള്‍ മുഖത്തെ മുപ്പത്തിരണ്ട്‌ പേശികളാണ്‌ പണിയെടുക്കുന്നത്‌. അപ്പോള്‍ നടക്കുമ്പോഴും ഓടുമ്പോഴും സംഭവിക്കുന്നതെന്താണ്‌? ഇങ്ങനെ, നമ്മുടെ ദൈനംദിന സുഗമ ജീവിതത്തിനാവശ്യമായ എത്രയോ സങ്കീര്‍ണ പ്രവര്‍ത്തനങ്ങളാണ്‌ നാമറിയാതെ ഓരോ നിമിഷവും നടക്കുന്നത്‌. അതെ, നമ്മുടെ ശരീരത്തിനുള്ളിലും നമുക്കു ചുറ്റും ഈ പ്രപഞ്ചത്തില്‍ മുഴുവനും അത്ഭുതങ്ങളാണ്‌. നമ്മെയോരോരുത്തരെയും അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അത്ഭുതങ്ങള്‍ .
യഥാര്‍ത്ഥത്തില്‍ , ഇതിന്റെയെല്ലാം പിന്നില്‍ എല്ലാത്തിന്റെയും സാഷ്ട്രാവും പരിപാലകനുമായ ഒരു ശക്തിയുണ്ടോ? ഉണ്ട്‌. 'ദൈവം' എന്ന ഒരു ശക്തിയാണതെന്ന്‌ നമ്മളോരോരുത്തരുടെയും മനസ്സ്‌ മന്ത്രിക്കുന്നു. മനുഷ്യകുലത്തിന്‌ നന്‍മതിന്‍മകളെക്കുറിച്ച്‌ അറിവ്‌ നല്‍കുവാനും അവന്റെ ജീവിതലക്ഷ്യത്തെക്കുറിച്ച്‌ പഠിപ്പിക്കാനും മനുഷ്യരിലേക്ക്‌ ആഗതരായ ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന പ്രവാചകരാണ്‌ നമുക്ക്‌ 'ദൈവം' എന്ന ശക്തിയുടെ ഗുണവിശേഷങ്ങളെക്കുറിച്ച്‌ അറിവ്‌ തന്നത്‌. അന്ത്യപ്രവാചകന്‍ മുഹമ്മദ്‌(സ) പറഞ്ഞു: 'പ്രപഞ്ചത്തെക്കുറിച്ച്‌ ചിന്തിക്കുന്നവന്‌ ദൈവത്തെ കണ്ടെത്താം. സ്വന്തം ശരീരത്തെക്കുറിച്ച്‌ ചിന്തിക്കുന്നവന്‌ പോലും ദൈവത്തെ കണ്ടെത്താം'. പക്ഷെ, തങ്ങള്‍ക്ക്‌ തോന്നും പോലെ ജീവിക്കാന്‍ കഴിയില്ല എന്നതു കൊണ്ട്‌ ദൈവം എന്ന ശക്തിയെ നിഷേധിക്കാന്‍ ചിലര്‍ക്ക്‌ എന്നും താല്‍പ്പര്യമായിരുന്നു. 1859 ല്‍ രൂപം കൊണ്ട ചാള്‍സ്‌ ഡാര്‍വിന്റെ 'പരിണാമ' സിദ്ധാന്തം പ്രപഞ്ചസൃഷ്ടാവിനെ പൂര്‍ണ്ണമായും നിഷേധിക്കുന്നു. ഭൂമിയിലെ വ്യത്യസ്ത ജീവവര്‍ഗ്ഗങ്ങളെല്ലാം ഒരു പൊതു പൂര്‍വ്വീകനില്‍ നിന്ന്‌ ആകസ്മികമായി പരിണമിച്ചുണ്ടായതാണ്‌ എന്നാണ്‌ ഈ സിദ്ധാന്തം സമര്‍ത്ഥിക്കുന്നത്‌. ഏകകോശ ജീവികളില്‍ നിന്ന്‌ മത്സ്യങ്ങളും, മത്സ്യങ്ങളില്‍ നിന്ന്‌ ഇഴജന്തുക്കളും, ഇഴജന്തുക്കളില്‍ നിന്ന്‌ പക്ഷികളും, പക്ഷികളില്‍ നിന്ന്‌ മനുഷ്യനുള്‍പ്പെടെയുള്ള സസ്തനികളുമുണ്ടായി എന്നാണ്‌ ഇവരുടെ വാദം. ആള്‍ക്കുരങ്ങിന്റെയും മനുഷ്യന്റെയും തലയോട്ടികള്‍ തമ്മില്‍ ചില സാമ്യങ്ങള്‍ കണ്ടു എന്നതല്ലാതെ ഈ സിദ്ധാന്തം തെളിയിക്കാനാവശ്യമായ തെളിവുകളൊന്നും തന്നെ ഇവര്‍ക്ക്‌ കിട്ടിയിട്ടില്ല.
ഉദാഹരണത്തിന്‌ ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍ നീണ്ട പരിണാമ പ്രക്രിയയിലൂടെ ഇഴജന്തുക്കള്‍ പക്ഷികളായിത്തീര്‍ന്നെങ്കില്‍ , ഇഴജന്തുവിന്റെ കുറെ ഭാഗങ്ങളും പക്ഷികളുടെ കുറെ ഭാഗങ്ങളുമുള്ള നിരവധി ജീവികള്‍ വ്യത്യസ്തകാലങ്ങളില്‍ ജീവിച്ചിരുന്നിരിക്കണം. ഇത്തരം മധ്യവര്‍ഗ്ഗങ്ങള്‍ക്ക്‌ അപൂര്‍ണ്ണമായ അവയവങ്ങളാണുണ്ടായിരിക്കേത്‌. (ഉദാ: പകുതി ചിറകുള്ള പക്ഷികള്‍). ഇത്തരം മധ്യമരൂപങ്ങളുടെ ഫോസിലുകള്‍ കണ്ടെത്തിയാലേ തന്റെ സിദ്ധാന്തം സ്ഥാപിക്കപ്പെടുകയുള്ളൂവെന്ന്‌ ഡാര്‍വിന്‍ തന്റെ പുസ്തകത്തിലെഴുതിയിരുന്നു. ഭൂമിയുടെവിവിധ ഭാഗങ്ങളില്‍ ഇന്നോളം കുഴിച്ചുനോക്കിയിട്ടും ഇത്തരം ഫോസിലുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. കിട്ടിയതെല്ലാം സമ്പൂര്‍ണ്ണമായ അവയവങ്ങളോടു കൂടിയ ജീവികളുടേതായിരുന്നു. ജീവശാസ്ത്രവും ജനിതക ശാസ്ത്രവും രസതന്ത്രവുമൊന്നും വികാസം പ്രാപിച്ചിട്ടില്ലാത്ത ഒരു കാലത്ത്‌ നിലവില്‍ വന്ന ഈസിദ്ധാന്തം, തെളിവുകളില്ലാത്തതിനാല്‍ ശാസ്ജ്ഞന്‍മാര്‍ തന്നെ തള്ളിക്കളയുകയാണ്‌. 'ഒരു ചവറുകൂമ്പാരത്തിലൂടെ കൊടുങ്കാറ്റടിച്ചപ്പോള്‍ അതിലെ വസ്തുക്കളെല്ലാം കൂടിച്ചേര്‍ന്ന്‌ ഒരു ബോയിംഗ്‌ 747 വിമാനമുണ്ടായി എന്നു പറയുന്നതു പോലെയാണ്‌ ജീവന്‍ ഭൂമിയില്‍ യാദൃശ്ചികമായി ഉണ്ടായി എന്ന്‌ അഭിപ്രായപ്പെടുന്നത്‌' എന്നാണ്‌ പ്രശസ്ത ഇംഗ്ളീഷ്‌ ഗണിതജ്ഞനും ഖഗോള ശാസ്ത്രജ്ഞനുമായ പ്രഫ. ഫ്രെഢോയിലിന്റെ അഭിപ്രായം. ഇന്നും തെളിയിക്കപ്പെടാത്ത ഈ സിദ്ധാന്തം പക്ഷെ, കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങളിലെല്ലാം സ്ഥാനം പിടിച്ചിട്ടുണ്ട്‌. ഇത്‌ പഠിക്കുന്ന തലമുറ മനുഷ്യന്റെ ആദ്യപിതാവ്‌ ആദം നബി(അ) യാണോ അതോ കുരങ്ങനാണോ എന്ന സംശയത്തില്‍ ജീവിക്കുന്നു.

ഏതാണ്ട്‌ 1370 കോടി വര്‍ഷം മുമ്പ്‌ ഒരു ആദിമ അണു പൊട്ടിത്തെറിച്ചാണ്‌ പ്രപഞ്ചം ഉല്‍ഭവിച്ചതെന്ന്‌ 'മഹാവിസ്ഫോടന' സിദ്ധാന്തം (Big Bang Theory) പറയുന്നു. തുടര്‍ന്നുണ്ടായ പുകപടലങ്ങള്‍ ഘനീഭവിച്ചാണ്‌ നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം ഉണ്ടായതെന്നും പ്രപഞ്ചം ഇന്നും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ സിദ്ധാന്തം അഭിപ്രായപ്പെടുന്നു. എന്നാല്‍ , ആദിമ അണു എങ്ങനെ ഉണ്ടായി? അതിനുമുമ്പുള്ള പ്രപഞ്ചത്തിന്റെ അവസ്ഥ എന്ത്‌? പൊട്ടിത്തെറിയ്ക്കുകാരണമായ ഊര്‍ജ്ജം എവിടെ നിന്നു ലഭിച്ചു? പ്രപഞ്ച ഗോളങ്ങളിലെല്ലാം തികച്ചും അന്യൂനമായ ഭ്രമണ വ്യവസ്ഥകള്‍ സ്ഥപാപിക്കപ്പെട്ടതെങ്ങനെ? മുതലായ ചോദ്യങ്ങള്‍ക്കെല്ലാം കേവലം 'യാദൃശ്ചികം' എന്ന മറുപടിയാണ്‌ ശാസ്ത്രത്തിന്‌ പറയുവാനുള്ളത്‌. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മാത്രം നിലവില്‍ വന്ന ഈ സിദ്ധാന്തം പലകാര്യങ്ങളും വിശദീകരിക്കാനാവാതെ പ്രയാസപ്പെടുമ്പോള്‍ , പതിനാല്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ അവതീര്‍ണമായ 'ഖുര്‍ആന്‍' എന്ന ഗ്രന്ഥം പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച്‌ സംശയങ്ങള്‍ക്കിടയില്ലാത്തവിധം വിശദീകരിക്കുന്നുണ്ട്‌. 'ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍നിന്ന്‌ എല്ലാ ജീവ വസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?' (ഖുര്‍ആന്‍ 21:30) 'ആകാശമാകട്ടെ നാം അതിനെ ശക്തികൊണ്ട്‌ നിര്‍മ്മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു'. (ഖുര്‍ആന്‍ 51:47)

വസ്തുതകള്‍ ഇതായിരിക്കെ, 'ദൈവം' എന്നൊന്ന്‌ ഇല്ലെന്നു വാദിക്കാന്‍ ആരും ശാസ്ത്രത്തിനെ കൂട്ടുപിടിക്കേണ്ടതില്ല. അമേരിക്കയിലെ ജോര്‍ജിയ യൂണിവേഴ്സിറ്റിയിലെ ലാര്‍സന്‍ , ശാസ്ത്രജ്ഞര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വ്വേയുടെ റിപ്പോര്‍ട്ട്‌, 1997 ഏപ്രില്‍ രണ്ടിന്‌ 'ന്യൂയോര്‍ക്ക്‌ ടൈംസ്‌' എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ചു. 'നാല്‍പ്പതു ശതമാനം ശാസ്ത്രജ്ഞന്‍മാരും ദൈവം എന്ന ശക്തിയില്‍ വിശ്വസിക്കുന്നുണ്ട്‌. കൂടാതെ, അവരെല്ലാം മനുഷ്യന്റെ അമരത്വത്തിലും വിശ്വസിക്കുന്നുണ്ട്‌' എന്നായിരുന്നു ആ റിപ്പോര്‍ട്ട്‌.

2014 ഒക്‌ടോബർ 13, തിങ്കളാഴ്‌ച

ഭൂമി നമ്മുടെ ലോകം,


ഭൂമി നമ്മുടെ ലോകം, മാതൃ നക്ഷത്രമായ സുര്യനിൽ നിന്ന് മൂന്നാമത്തെ ഗ്രഹം, വലുപ്പത്തിൽ അഞ്ചാം സ്ഥാനം, ജീവൻ നില നിർത്താൻ സാധിക്കുന്ന ഒരേ ഒരു ഗ്രഹം, സൃഷ്ട്ടാവ് മറ്റുള്ള എല്ലാ ഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ ഭംഗിയോടെ സൃഷ്ട്ടിച്ച ഭൂമി, അതിൽ ശുദ്ധ വായു നിറച്ചു, വെള്ളവും ആഹാരങ്ങളും ഒരു പാട് ജീവ ജാലങ്ങൾ, ഒരു ശക്ത്തിയും അതിക്രമിച്ച് നമ്മുടെ ലോകത്തേക്ക് വരാതിരിക്കാൻ ഭൂമിക്കൊരു ശക്തിയേറിയ വളയവും സൃഷ്ട്ടിച്ചു, (ഇത് വരെ നാം അറിഞ്ഞിടത്തോളം)

പക്ഷെ നാം എന്നെങ്കിലും ചിന്തിക്കാറുണ്ടോ നമ്മുടെ നക്ഷത്ര ലോകത്തെ കുറിച്ച്, കുറച്ച് പേരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും അല്ലെ,

ദൈവം കോടി കണക്കിൻ നക്ഷത്രങ്ങൾ സൃഷ്ട്ടിച്ചു, ഓരോ നക്ഷത്രങ്ങളെയും ഭ്രമണം ചെയ്യാൻ ഒരുപാട് ഗ്രഹങ്ങളേയും ഉപ ഗ്രഹങ്ങളേയും സൃഷ്ട്ടിച്ചു, എല്ലാ നക്ഷ്ത്രങ്ങല്ക്കും നമുക്ക് ചെന്നെത്താൻ കഴിയാത്ര അത്രേം ദൂരവും നിർണയിച്ചു,

അതിൽ ഒരു നക്ഷത്രത്തിനെ ചുറ്റുന്ന (സൂര്യൻ) ഗ്രഹത്തിൽ നമ്മളെയും, ശെരിക്കും പറഞ്ഞാൽ മൊത്തം ലോകത്തിന്റെ വലുപ്പം എടുത്താ നമ്മൾ ശെരിക്കും ഒരു ബാക്ടീരിയയേക്കാൾ ചെറുത്,

ഇനി അഥവാ നമ്മെ പോലെ വേറെ ഒരു ലോകം ഉണ്ടായിക്കൂടാ എന്നുണ്ടോ, അവിടെ ചിലപ്പോ നമ്മെക്കാൾ ഉയർന്നവർ ഉണ്ടായിരിക്കാം, അഹങ്കാരവും, ആർത്തിയും, കള്ളവും, ചതിയും, ഒന്നും ഇല്ലാത്തവർ, ഒന്നാലോചിച് നോക്ക് എന്ത് രസമായിരിക്കും പരസ്പര സ്നേഹത്തോടെ ജീവിക്കുന്ന ഒരു സമൂഹത്തിൽ ജീവിക്കാൻ അല്ലെ,

“ഇത് വെറുതെ ഒന്ന് ചിന്തിക്കാൻ വേണ്ടി മാത്രം- അങ്ങനെ ഒരു ലോകം ഇനി ഉണ്ടെങ്കിൽ ഈശ്വരാ അവർ ഒന്നും ഭൂമിയെ കണ്ടു പഠിക്കാൻ വരല്ലേ, അങ്ങനെ ഉണ്ടായാൽ ഛെ ഇതിൽ പരം നാണക്കേട്, പണത്തിനായി ആർത്തി പിടിച്ചു നടക്കുന്ന ഒരു വലിയ സമൂഹത്തെ അല്ലെ കാണുക,

അല്ലെങ്കിൽ അതിർത്തി തർക്കത്തിന്റെ പേരിൽ സ്വന്തം വർഗ്ഗത്തെ കൊന്നൊടുക്കുന്നവരെ, സ്നേഹം തൊട്ടു തീണ്ടാത്തവരെ, മതങ്ങളുടെ പേരിൽ കലഹിക്കുന്നവരെ, കാമ ദാഹം തീർക്കാൻ കൊച്ചു കുഞ്ഞുങ്ങളെ പോലും ഇരകൾ ആക്കുന്നവരെ,

എങ്കിലും സമാധാനിക്കാം നമുക്ക്, സമൂഹത്തിന് വേണ്ടി ജീവിക്കുന്ന ഒരുപാട് പേരുണ്ടിവിടെ, സ്വന്തം ജീവനേക്കാൾ വലുത് മറ്റുള്ളവർ ആണ്‍ എന്ന് തിരിച്ചറിയുന്ന നല്ലവരായ മനുഷ്യരെ കാണുമ്പോൾ, ഭൂമിയിലെ ജീവജാലങ്ങൾക്ക് വേണ്ടി സ്വന്തം ജീവൻ നല്കാൻ പോലും മടിയില്ലാത്തവരെ കാണുമ്പോൾ,”

ഓരോന്നും കെട്ടി പടുത്ത് ഉയർത്തുന്നവരുടെ വിചാരം, എല്ലാം മരിച്ചാ കിട്ടുന്ന ആറടി മണ്ണിൽ ഉള്ള അലമാരയിൽ വെക്കാമെന്നാ, എന്തിന് വേണ്ടിയാണ്‍ ഇത്രയും പണം ഇവർ കൂട്ടി വെക്കുന്നത്, ചിലപ്പോ അതാകും അവർ 3 നേരവും വെട്ടി വിഴുങ്ങുന്നത്,

പണത്തിൻ വേണ്ടി ആർത്തി പിടിച്ചു നടക്കുന്നവർ നിങ്ങൾ അറിയുക "ഈ ഭൂമിയിലെ ഓരോ അവസാനത്തെ മരം മുറിക്കുമ്പോഴും... ഓരോ അവസാനത്തെ നദിയിലും വിഷം കലരുമ്പോഴും ... ഓരോ അവസാനത്തെ മത്സ്യവും ചതോടുങ്ങുമ്പോഴും.. നാം അറിയും ... പണം ഭക്ഷിക്കാന്‍ കഴിയില്ല എന്ന്....”

ഇതൊക്കെ എഴിതിയത് നമ്മൾ വല്ലപ്പോഴും എങ്കിലും നമ്മുടെ ചുറ്റുവട്ടവും ഒന്ന് നോക്കി കാണാൻ വേണ്ടിയാണ്‍,

ഞാൻ എന്റെ മേലോട്ട് നോക്കി സങ്കട പെടാതെ എന്റെ താഴെ തട്ടിലേക്ക് നോക്കി സന്തോഷിക്കുന്നു, ദൈവമേ നീ എനിക്ക് എത്ര നല്ല ജീവിതമാ തന്നത്, എന്റെ സ്തുതി നിനക്ക് മാത്രം

“നല്ലവർക്ക് എന്നും നന്മ മാത്രം ലഭിക്കട്ടെ”

2014 ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

വോയജര്‍ പുതിയ ലോകത്തേക്ക്; ശാസ്ത്രവും

 

 സൂര്യന്റെ സ്വാധീനമുള്ള ലോകമേ ഇത്രകാലവും മനുഷ്യന് പരിചിതമായിരുന്നുള്ളൂ. ഇപ്പോള്‍ മനുഷ്യനിര്‍മിതമായ രണ്ട് വാഹനങ്ങള്‍ സൂര്യന്റെ അധികാര പരിധിയില്‍നിന്ന് പുറത്ത് കടക്കുകയാണ്. ഭൂമിയില്‍നിന്ന് പുറപ്പെട്ട് 36 വര്‍ഷംകൊണ്ട് സൗരയൂഥം താണ്ടിയ വോയജര്‍ പേടകങ്ങളാണ് സൂര്യന്റെ സ്വാധീനത്തില്‍നിന്ന് മുക്തമായി സൗരയൂഥത്തിന് വെളിയിലേക്ക് സഞ്ചരിക്കുന്നത്.

നക്ഷത്രാന്തരലോകത്തേക്കാണ് ഇനി വോയജര്‍ പേടകങ്ങളുടെ ( Voyager 1, Voyager 2 ) യാത്ര; നക്ഷത്രങ്ങളും പ്രാപഞ്ചികധൂളികളും നിറഞ്ഞ യഥാര്‍ഥ 'സ്‌പേസി'ലേക്ക്. മനുഷ്യനിര്‍മിതമായ ഏതെങ്കിലുമൊരു വാഹനം സൗരയൂഥം താണ്ടുന്നത് ആദ്യമായാണ്. ഇനിയും പത്തുവര്‍ഷത്തേക്ക് കൂടി ബാറ്ററി ആയുസ്സുള്ള വോയജര്‍ പേടകങ്ങള്‍ നമുക്ക് എത്തിച്ചു തരാന്‍ പോകുന്നത്, മനുഷ്യന്‍ ഇതുവരെ നേരിട്ടറിയാത്ത ലോകത്തെ വിശേഷങ്ങളാകും. ശാസ്ത്രം പുതിയ ലോകത്തേക്ക് ചുവടുവെയ്ക്കുന്നു എന്നര്‍ഥം.

ഭൂമിയില്‍നിന്ന് 1849 കോടി കിലോമീറ്റര്‍ അകലെയാണിപ്പോള്‍ വോയജര്‍ ഒന്ന് പേടകം.സൂര്യനില്‍നിന്നെത്തുന്ന ചാര്‍ജുള്ള കണങ്ങളുടെ പ്രവാഹം കഴിഞ്ഞ ജൂലായ് മാസത്തോടെ നാമമാത്രമായി മാറിയെന്നാണ് ആ പേടകത്തില്‍ നിന്നുള്ള സൂചന. ഇതിനര്‍ഥം സൗരയൂഥവുമായുള്ള എല്ലാ ബന്ധവും അത് ഉടന്‍ വേര്‍പെടുത്തുമെന്നാണ്.

വോയജര്‍ പേടകങ്ങള്‍ സൗരയൂഥം കടന്നോ എന്നകാര്യം തിരിച്ചറിയുക, കരുതിയതിലും ദുഷ്‌ക്കരമാണെന്ന് ഗവേഷകര്‍ പറയുന്നു. സൂര്യനില്‍ നിന്നുള്ള ചാര്‍ജുള്ള കണങ്ങള്‍ കൊക്കൂണ്‍ പോലെ സൗരയൂഥത്തെ പൊതിഞ്ഞുനില്‍ക്കുന്ന അതിര്‍ത്തിമേഖലയുണ്ട്. ബാഹ്യപ്രപഞ്ചത്തില്‍ നിന്നുള്ള ഉന്നതോര്‍ജ കണങ്ങളില്‍നിന്ന് സൗരയൂഥത്തിലെ ഗ്രഹങ്ങളെ സംരക്ഷിക്കുന്നത് 'ഹീലിയോസ്ഫിയര്‍' ( Heliosphere ) എന്നറിയപ്പെടുന്ന ആ അതിര്‍ത്തിമേഖലയാണ്. ഇപ്പോള്‍ ആ അതിര്‍ത്തിയുടെ വക്കത്താണ് വോയജര്‍ ഒന്ന് എന്നാണ് ഗവേഷകരുടെ നിഗമനം.

ഇക്കാര്യത്തെ അനുകൂലിക്കുന്ന രണ്ട് തെളിവുകള്‍ ഗവേഷകരുടെ പക്കലുണ്ട്. സൗരവാതകങ്ങളുടെ ( Solar wind ) തോത് തീരെ കുറഞ്ഞതായി വോയജര്‍ ഒന്നിലെ 'ലോ എനര്‍ജി പാര്‍ട്ടിക്കിള്‍ ഇന്‍സ്ട്രുമെന്റ്' 2004 ഡിസംബറില്‍ രേഖപ്പെടുത്തി. സൗരയൂഥത്തിന്റെ അതിര്‍ത്തി മേഖലയിലാണ് പേടകമെന്ന് അത് സൂചന നല്‍കി. 2012 ജൂലായ്, ആഗസ്ത് ആയപ്പോഴേക്കും സൗരക്കാറ്റ് തീരെയില്ലാത്ത അവസ്ഥയായി. മാത്രമല്ല, ബാഹ്യപ്രപഞ്ചത്തില്‍ നിന്നുള്ള ഉന്നതോര്‍ജ്ജ കണങ്ങളുടെ സാന്നിധ്യം വോയജര്‍ ഒന്ന് കൂടുതലായി രേഖപ്പെടുത്താനും തുടങ്ങി.


ഇത് വ്യക്തമായ സൂചനയാണെങ്കിലും, വോയജര്‍ ഒന്ന് സൗരയൂഥം കടന്നു എന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കാന്‍ ഗവേഷകര്‍ ഇനിയും തുനിഞ്ഞിട്ടില്ല. അതിന്റെ കാരണം, ആ പേടകത്തിലെ മാഗ്നെറ്റോമീറ്ററില്‍ നിന്നെത്തേണ്ട ഒരു സുപ്രധാന സിഗ്നല്‍ ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ്. സൂര്യന്റെ സ്വാധീനംമൂലം മാഗ്നെറ്റോമീറ്ററില്‍ കാന്തികമണ്ഡലത്തിന്റെ ദിശ കിഴക്ക്-പടിഞ്ഞാറാണ്. നക്ഷത്രാന്തര മണ്ഡലത്തില്‍ കടക്കുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകും. അങ്ങനെ സംഭവിച്ചതായി സൂചന ലഭിച്ചിട്ടില്ല, അതാണ് പ്രശ്‌നം.

'പുറത്തെത്തിയതിന്റെ സൂചനകളാണ് നമ്മള്‍ കാണുന്നത്, യഥാര്‍ഥത്തില്‍ പുറത്തെത്തിയിട്ടില്ലെങ്കിലും' - വോയജര്‍ ദൗത്യത്തിന്റെ പ്രൊജക്ട് സയന്റിസ്റ്റും, കഴിഞ്ഞ 36 വര്‍ഷമായി ആ വാഹനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഗവേഷകനുമായ എഡ് സ്റ്റോണ്‍ 'നേച്ചറി'നോട് പറഞ്ഞു. 'കാന്തികമണ്ഡലം പറയുന്നത് നമ്മളിനിയും പുറത്തെത്തിയിട്ടില്ല എന്നാണ്'. ഏതായാലും അതിനിനി അധികം കാക്കേണ്ടി വരില്ലെന്ന് സ്റ്റോണ്‍ സമ്മതിക്കുന്നു. മണിക്കൂറില്‍ 60,000 കിലോമീറ്ററിലേറെ വേഗത്തില്‍ നമ്മളില്‍നിന്ന് അകന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ് വോയജര്‍ പേടകങ്ങള്‍.

പത്ത് നിരീക്ഷണോപകരണങ്ങള്‍ വീതമാണ് വോയജര്‍ പേടകങ്ങളിലുണ്ടായിരുന്നത്. അതില്‍ അഞ്ചെണ്ണം വോയജര്‍ രണ്ടിലും, നാലെണ്ണം വോയജര്‍ ഒന്നിലും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ആ ഉപകരണങ്ങളില്‍നിന്നാണ് പുതിയ ലോകത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ശാസ്ത്രത്തിന് ലഭിക്കേണ്ടത്.

36 വര്‍ഷത്തിനിപ്പുറം ശാസ്ത്രത്തെ പുതിയ ലോകത്തേക്ക് കൈപ്പിടിച്ച് നയിക്കാന്‍ വോയജര്‍ ഒരുങ്ങുമ്പോള്‍, ഓര്‍ക്കേണ്ട ഒരു സംഗതിയുണ്ട്. സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളെ നിരീക്ഷിക്കാന്‍ അയച്ച വെറും അഞ്ചുവര്‍ഷത്തെ ദൗത്യം മാത്രമായിരുന്നു അത്. എല്ലാ പ്രതീക്ഷകളും മറികടന്ന് മാനവചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യമായി വോയജര്‍ പരിണമിക്കുമ്പോള്‍, കഴിഞ്ഞ നാല് പതിറ്റാണ്ടായി എഡ് സ്റ്റോണ്‍ എന്ന ഗവേഷകന്‍ അതിന്റെ അമരത്തുണ്ടായിരുന്നു.

അതിശയകരം എന്നേ ഇത് വിശേഷിപ്പിക്കാനാകൂ; വൊയേജറിനെയും എഡ് സ്റ്റോണിന്റെ പ്രവര്‍ത്തനത്തെയും.

36 വര്‍ഷം; 44 നോട്ട്ബുക്കുകള്‍ 

കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്)യില്‍ എഡ് സ്‌റ്റോണിന്റെ ഓഫീസ് മുറിയിലെ അലമാരയില്‍ 44 നോട്ട്ബുക്കുകള്‍ വൃത്തിയായി അടുക്കിവെച്ചിട്ടുണ്ട്. എല്ലാംകൂടി അരമീറ്റര്‍ പൊക്കം വരുന്ന ഒരടുക്ക്. ആ നോട്ട്ബുക്കുകളിലാണ് വോയജര്‍ പേടകങ്ങളുടെ 36 വര്‍ഷത്തെ അത്ഭുതയാത്രയുടെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നത്.

മനുഷ്യചരിത്രത്തിലെ ഏറ്റവും സുദീര്‍ഘമായ യാത്രയുടെ നാള്‍വഴികള്‍ ആ നോട്ട്ബുക്കുകളിലാണ് കണ്ടെത്താനാവുക. വോയജറിന്റെ യാത്രയും 77 കാരനായ എഡ് സ്റ്റോണിന്റെ കഴിഞ്ഞ നാലു പതിറ്റാണ്ടുകാലത്തെ ജീവിതവും എങ്ങനെ ഒരേ നൂലില്‍ കൊരുത്തിട്ട കഥകളായി എന്ന് ആ നോട്ട്ബുക്കുകള്‍ പറഞ്ഞുതരും.


1977 ല്‍ വോയജര്‍ പേടകങ്ങള്‍ ഭൂമിയില്‍നിന്ന് യാത്രയാകുമ്പോള്‍, ബഹിരാകാശയുഗത്തിന് ഇരുപത് വയസ്സ് തികഞ്ഞിരുന്നില്ല. ലോകം ശീതയുദ്ധത്തിന്റെ പാരമ്യത്തിലായിരുന്നു. ഇന്ത്യയില്‍ അടിയന്തരാവസ്ഥ അവസാനിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ.

നാസയുടെ കാര്‍മികത്വത്തില്‍ ഫ്‌ളോറിഡയിലെ കേപ് കാനവെറലില്‍ നിന്ന് 1977 ആഗസ്ത് 20 ന് വോയജര്‍ രണ്ട് പേടകവും, സപ്തംബര്‍ 5 ന് വോയജര്‍ ഒന്ന് പേടകവും (രണ്ടും വിക്ഷേപിച്ചത് ടൈറ്റന്‍-സെന്റോര്‍ റോക്കറ്റില്‍) യാത്രയാകുമ്പോള്‍, ആ ദൗത്യം 1981 ല്‍ അവസാനിക്കേണ്ടവ എന്ന് ഏവരും കരുതി. സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങളെ അടുത്തറിയുകയായിരുന്നു രണ്ട് പേടകങ്ങളുടെയും ലക്ഷ്യം.

വോയജര്‍ വിക്ഷേപണത്തിന് 1977 തിരഞ്ഞെടുക്കാന്‍ ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങള്‍ സവിശേഷ സ്ഥാനങ്ങളിലെത്തുന്നത് മൂലം, 175 വര്‍ഷം കൂടുമ്പോള്‍ മാത്രമുണ്ടാകുന്ന ഒരു ആനുകൂല്യം ലഭിക്കുന്ന സമയമായിരുന്നു അത്. ഗുരുത്വാകര്‍ഷണ ബലം അനുകൂലമാക്കി ബഹിരാകാശ വാഹനങ്ങള്‍ക്ക് അവയുടെ വേഗം അസാധാരണമാം വിധം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നായിരുന്നു ആ ആനുകൂല്യം.

'ഗുരുത്വാകര്‍ഷണ സഹായ സങ്കേതം' ( gravtiy assist technique ) എന്നാണ് അതിന് പേര്. 1965 ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരായ മൈക്കല്‍ മിനോവിക്കും ഗാരി ഫഌന്‍ഡ്രോയും കണ്ടെത്തിയ ആ സങ്കേതം വോയജര്‍ പേടകങ്ങള്‍ ശരിക്കും പ്രയോജനപ്പെടുത്തി. ഭൂമിയില്‍നിന്ന് യാത്ര തിരിച്ചപ്പോഴത്തെ വേഗത്തിലാണെങ്കില്‍, വോയജര്‍ രണ്ടിന് നെപ്ട്യൂണിന്റെ സമീപമെത്താന്‍ കുറഞ്ഞത് 30 വര്‍ഷം വേണ്ടിവരുമായിരുന്നു. എന്നാല്‍ ഗുരുത്വാകര്‍ഷണ സങ്കേതം തുണയേകിയപ്പോള്‍ അത് 12 വര്‍ഷമായി ചുരുങ്ങി!

ഏതെങ്കിലും അന്യഗ്രഹജീവികളുടെ ശ്രദ്ധയില്‍ വോയജര്‍ എന്നെങ്കിലും പെട്ടാല്‍, ഭൂമിയെക്കുറിച്ച് മനസിലാക്കാന്‍ സഹായിക്കുന്ന സമാനമായ സുവര്‍ണ ഫോണോഗ്രാഫിക് റിക്കോര്‍ഡുകളുമാണ് വോയജര്‍ പേടകങ്ങള്‍ യാത്ര തുടരുന്നത്. 12 ഇഞ്ച് വരുന്ന ആ റിക്കോര്‍ഡ് കാള്‍ സാഗന്റെ ആശയമായിരുന്നു. സ്വര്‍ണ്ണം പൂശിയ ആ ചെമ്പ് ഡിസ്‌കുകളില്‍ ഭൂമിയുടെ കഥ കൂടാതെ, 55 ഭാഷകളിലെ ആശംസകളും, ഭൂമിയില്‍ നിന്നുള്ള 115 ദൃശ്യങ്ങളും, ഭൂമിയിലെ വ്യത്യസ്ത ശബ്ദങ്ങളും സംഗീതവും ആലേഖനം ചെയ്തിട്ടുണ്ട്.

ഭൂമിയില്‍നിന്ന് യാത്ര തിരിക്കുമ്പോള്‍ ആ ദൗത്യത്തിന്റെ പേര് വോയജര്‍ എന്നായിരുന്നില്ല. മറീനര്‍ പ്രോഗ്രാമിന്റെ ഭാഗമായി 'മറീനര്‍ 11', 'മറീനര്‍ 12' എന്നിങ്ങനെയാണ് പേര് നല്‍കപ്പെട്ടത്. പിന്നീടത് 'മറീനര്‍ ജൂപ്പിറ്റര്‍-സാറ്റേണ്‍' എന്ന പ്രത്യേക ദൗത്യമാക്കി. വിക്ഷേപണം കഴിഞ്ഞ് വ്യാഴത്തിലേക്കുള്ള യാത്രാവേളയില്‍ വൊയേജര്‍ ഒന്ന്, വൊയേജര്‍ രണ്ട് എന്ന് പേര് മാറ്റുകയായിരുന്നു.

ആ പേര് ശാസ്ത്രചരിത്രത്തില്‍ ഇതിനകം സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. കാരണം അത്ര അത്ഭുതകരമായ കണ്ടുപിടിത്തങ്ങളാണ് വോയജര്‍ നടത്തിയത്.

അഗ്നിപര്‍വ്വതവും കൊടുങ്കാറ്റും 

വൊയേജറിന്റെ കണ്ടെത്തലുകള്‍ ഒന്നല്ല പല തവണ ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ആ ദൗത്യത്തെപ്പറ്റി നാസ രേഖപ്പെടുത്തുന്നത് ഇങ്ങനെ: 'ഇതുവരെയുള്ളതില്‍ ശാസ്ത്രീയമായി ഏറ്റവുമധികം ഫലംനല്‍കിയ ദൗത്യം - അതാണ് വോയജര്‍'.

വ്യാഴം, ശനി ഗ്രഹങ്ങള്‍ക്ക് സമീപത്ത് സഞ്ചരിച്ച് അവയെക്കുറിച്ച് പഠിച്ച രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണ് വോയജര്‍. യുറാനസിന്റെയും നെപ്ട്യൂണിന്റെയും സമീപത്തെത്തി വോയജര്‍ പേടകങ്ങള്‍ മാത്രമേ ഇതുവരെ നിരീക്ഷണം നടത്തിയിട്ടുള്ളൂ. ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നിവയുടെ അന്തരീക്ഷത്തെക്കുറിച്ച് ആദ്യമായി വിശദപഠനം നടത്തിയതും അവ തന്നെ.

ബഹിരാകാശ യാത്രയ്ക്കിടെ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ ഒട്ടേറെ ദൃശ്യങ്ങള്‍ വോയജര്‍ പകര്‍ത്തി. കൂടാതെ, സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളുടെ 23 പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തുകയും ചെയ്തു. സൗരയൂഥത്തെക്കുറിച്ച് അതുവരെ മനുഷ്യനറിയാത്ത വിവരങ്ങളുടെ ഒരു പ്രവാഹം തന്നെ വോയജറില്‍നിന്നുണ്ടായി.

വിവരങ്ങളുടെ കുത്തൊഴുക്ക് ആരംഭിക്കുന്നത് 1979 ലാണ്. വ്യാഴത്തിനടുത്തെത്തിയ വോയജര്‍ ഒന്നാണ് അതിന് തുടക്കമിട്ടത്, വോയജര്‍ രണ്ട് അത് പിന്തുടര്‍ന്നു. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ തടാകങ്ങളുണ്ടാകാമെന്നും, ജിവന്റെ സാന്നിധ്യമുണ്ടാകാമെന്നും ആദ്യസൂചന വോയജറാണ് നല്‍കുന്നത്.

അടുത്ത ഊഴം ശനിയുടേതായിരുന്നു. 1980-81 കാലത്ത് ഇരുപേടകങ്ങളും ശനിയെക്കുറിച്ച് പഠിച്ചു. ശനിയുടെ ഒട്ടേറെ ഉപഗ്രഹങ്ങളെ കണ്ടുപിടിച്ചു. ശനിയുടെ വലയത്തെക്കുറിച്ച് അന്നുവരെ അറിയാത്ത ഒട്ടേറെ രഹസ്യങ്ങള്‍ മനുഷ്യനറിഞ്ഞു.

ശനിയുടെ പഠനത്തിന് ശേഷം പ്രോജക്ട് സയന്റിസ്റ്റ് എഡ് സ്‌റ്റോണും സഹപ്രവര്‍ത്തകരും നിര്‍ണായകമായ ഒരു തീരുമാനമെടുത്തു. സൗരയൂഥത്തിലെ ഗ്രഹത്തട്ടില്‍ ( plane of the planets ) നിന്ന് വോയജര്‍ ഒന്നിന്റെ ദിശ തിരിച്ചുവിടുക; അതിനെ സൗരയൂഥത്തിന് വെളിയില്‍ നക്ഷത്രാന്തരമേഖലയിലേക്ക് പറഞ്ഞയയ്ക്കുക! അതേസയമയം, വോയജര്‍ രണ്ടിനെ യുറാനസും നെപ്ട്യൂണും നിരീക്ഷിക്കാന്‍ വിടുക.

1986 ല്‍ വോയജര്‍ രണ്ട് യുറാനസിന് സമീപമെത്തി. രണ്ട് പുതിയ വലയങ്ങള്‍ യുറാനസിനുള്ളതായി അത് കണ്ടെത്തി. യുറാനസിന്റെ പത്ത് ഉപഗ്രഹങ്ങളെക്കുറിച്ചും ശാസ്ത്രലോകമറിഞ്ഞു. 1989 ല്‍ ആ പേടകം നെപ്ട്യൂണിന് പരിസരത്തെത്തി നീരീക്ഷണം നടത്തി. എത്ര ഭീകരമായ അന്തരീക്ഷമാണ് നെപ്ട്യൂണിനുള്ളതെന്ന് കണ്ട് ശാസ്ത്രലോകം നടുങ്ങി.

ശാസ്ത്രലോകത്തെ പല പ്രാവശ്യം വോയജര്‍ നടുക്കിയിട്ടുണ്ട്. അതില്‍ ചിലത് ചുവടെ -

* വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോ (Io) വില്‍ സജീവമായ അഗ്നിപര്‍വതങ്ങളുണ്ടെന്ന കണ്ടെത്തല്‍. ആ അഗ്നിപര്‍വതങ്ങളില്‍ നിന്നുള്ള പൊടിയും പുകയും എവറസ്റ്റ് കൊടുമുടിയുടെ 30 മടങ്ങ് പൊകത്തില്‍ ഉയരുന്നുവെന്ന് വോയജര്‍ ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തി. സൗരയൂഥത്തില്‍ ഭൂമിയിലല്ലാതെ സജീവ അഗ്നിപര്‍വതങ്ങള്‍ മറ്റിടങ്ങളിലുണ്ടെന്ന കണ്ടെത്തല്‍ അവിശ്വസനീയതയോടെയാണ് ശാസ്ത്രലോകം കേട്ടത്.

* ശനിയുടെ വലയങ്ങളില്‍ ആയിരക്കണക്കിന് ഹിമധൂളികളും ചെറുവസ്തുക്കളുമുണ്ടെന്നതായിരുന്നു വോയജര്‍ നടത്തിയ അമ്പരപ്പിക്കുന്ന മറ്റൊരു കണ്ടെത്തല്‍.

* യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങളുടെ കാന്തികധ്രുവങ്ങള്‍ ഗ്രഹമധ്യരേഖയ്ക്ക് അരികിലാണെന്നതും തീര്‍ച്ചയായും അവിശ്വസനീയമായി തോന്നാം.

* സൗരയൂഥത്തില്‍ ഏറ്റവും സങ്കീര്‍ണ ഗ്രഹപ്രതലമുള്ളത് യുറാനസിന്റെ ചെറു ഉപഗ്രഹമായ മിരാന്‍ഡയ്ക്കാണെന്നതും അത്തരത്തിലുള്ള മറ്റൊരു കണ്ടെത്തലായിരുന്നു.

* സൗരയൂഥത്തില്‍ ഏറ്റവും വേഗത്തില്‍ കാറ്റ് വീശുന്നത് ഭൂമിയിലല്ല, നെപ്ട്യൂണിലാണെന്ന് 1989 ല്‍ വൊയേജര്‍ രണ്ടാണ് കണ്ടെത്തിയത് - മണിക്കൂറില്‍ 2,100 കിലോമീറ്റര്‍ വേഗത്തില്‍!


1989 ല്‍ വോയജര്‍ രണ്ട് നെപ്ട്യൂണിന് സമീപമെത്തി നിരീക്ഷണം നടത്തിയതോടെ, സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളെക്കുറിച്ച് പഠിക്കുക എന്ന ദൗത്യം പൂര്‍ത്തിയായി. അപ്പോഴേക്കും എന്‍സൈക്ലോപ്പീഡയയുടെ 6000 പതിപ്പുകള്‍ക്ക് ആവശ്യമായത്ര വിവരങ്ങള്‍ ആ പേടകങ്ങള്‍ ഭൂമിയിലേക്ക് അയച്ചിരുന്നു.

പ്രതീക്ഷിച്ചതിന്റെ 200 ശതമാനം ശാസ്ത്രവിവരങ്ങള്‍ വോയജര്‍ ഭൂമിയിലെത്തിച്ചു എന്നാണ് എഡ് സ്‌റ്റോണ്‍ ആഹ്ലാദപൂര്‍വ്വം സൂചിപ്പിക്കാറുള്ളത്. 'നമ്മള്‍ സങ്കല്‍പ്പിക്കുമായിരുന്നതിലും എത്രയോ അധികം വിവരങ്ങള്‍ നമ്മള്‍ അതില്‍ നിന്ന് പഠിച്ചുകഴിഞ്ഞു!'

പുതിയ തുടക്കം

'പിടിച്ചതിനെക്കാള്‍ വലുതാണ് അളയിലുള്ളത്' എന്ന ചൊല്ല് അനുസ്മരിപ്പിക്കുന്നതാണ് വോയേജറിന്റെ ചരിത്രം. വെറും അഞ്ചുവര്‍ഷം ആയുസ്സ് നിശ്ചയിച്ച ദൗത്യം ഇപ്പോള്‍ 36 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുന്നു. സൗരയൂഥത്തെക്കുറിച്ചുള്ള ഒട്ടേറെ ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ പോന്ന കണ്ടെത്തലുകള്‍ ആ പേടകം നടത്തി. ഇപ്പോള്‍ അവ സൗരയൂഥത്തിന് വെളിയിലേക്കെത്തുന്നു. ഇനി പുതിയ ലോകത്തുനിന്നുള്ള വിവരങ്ങളാണ് നമുക്ക് കാക്കാനുള്ളത്.

സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ (അസ്‌ട്രോണമിക്കല്‍ യൂണിറ്റ്) 124 മടങ്ങാണ്, നിലവില്‍ ഭൂമിയും വോയജര്‍ ഒന്നും തമ്മിലുള്ള അകലം. ഇപ്പോള്‍ ഭൂമിയില്‍നിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിര്‍മിത വസ്തുവാണ് വോയജര്‍ ഒന്ന്. സൂര്യനില്‍നിന്ന്, സൂര്യനും പ്ലൂട്ടോയും തമ്മിലുള്ളതിന്റെ മൂന്നു മടങ്ങ് അകലത്തിലാണ് ആ പേടകം. ഭൂമിയും വോയജര്‍ രണ്ടും തമ്മിലിപ്പോള്‍ 1513 കോടി കിലോമീറ്ററാണ് അകലം; 152 അസ്‌ട്രോണമിക്കല്‍ യൂണിറ്റ്!

നക്ഷത്രാന്തരലോകം ശാസ്ത്രത്തിന് ശരിക്കും പുതുമയാണ്. അങ്ങോട്ട് പൂര്‍ണ്ണമായി കടക്കുന്നതോടെ, സമീപ നക്ഷത്രങ്ങള്‍ക്കിടയിലെ കാന്തികമണ്ഡലത്തിന്റെ ശക്തിയളക്കാന്‍ വോയജറിലെ മാഗ്നെറ്റോമീറ്ററിന് സാധിക്കും. അത്തരമൊരു സംഗതി ആദ്യമായാണ് ശാസ്ത്രത്തിന് കഴിയുന്നത്. മാത്രമല്ല, ഹീലിയോസ്ഫിയര്‍ കടന്ന് സൗരയൂഥത്തിലേക്ക് എത്താന്‍ ശേഷിയില്ലാത്ത ഗാലക്റ്റിക് കോസ്മിക് കിരണങ്ങളെ ( Galactic cosmic rays ) നിരീക്ഷിക്കാന്‍ പേടകത്തിലെ കണികാ ഡിറ്റക്റ്ററിന് കഴിയും. യഥാര്‍ഥ 'സ്‌പേസ്' എന്താണെന്ന് അടുത്തറിയാന്‍ ഗവേഷകര്‍ക്ക് ആദ്യമായി അവസരം ലഭിക്കും.

വോയജര്‍ പേടകങ്ങള്‍ നല്‍കിയ വിവരങ്ങളില്‍നിന്നാണ് സൗരയൂഥത്തിന് ഗോളാകൃതിയല്ല, അണ്ഡാകൃതിയാണുള്ളതെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. സൗരയൂഥത്തെ കൊക്കൂണ്‍ പോലെ പൊതിഞ്ഞു നില്‍ക്കുന്ന ഹീലിയോസ്ഫിയറിന്റെ ആകൃതി കണക്കാക്കി 2008 ല്‍ ഇത്തരമൊരു നിഗമനത്തില്‍ ശാസ്ത്രലോകം എത്തുകയായിരുന്നു.


ഹീലിയോസ്ഫിയറില്‍നിന്ന് വോയജര്‍ ഇപ്പോള്‍ പുറത്തുകടക്കുമ്പോള്‍ ആകാംക്ഷപോലെ തന്നെ ഉത്ക്കണ്ഠയും ഗവേഷകരെ പിടികൂടുന്നുണ്ട്. ആ പേടകങ്ങള്‍ വളരെ വേഗം ഭൂമിയില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്നതിനാല്‍, അവയില്‍നിന്നുള്ള സിഗ്നലുകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഗവേഷകരെ അലട്ടുന്ന പ്രശ്‌നം.

ഭൂമിയില്‍നിന്ന് പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന സിഗ്നലുകള്‍ക്ക് നിലവില്‍ വോയജര്‍ ഒന്നിലെത്താന്‍ 17 മണിക്കൂറിലേറെ സമയം വേണം! പേടകമയയ്ക്കുന്ന സിഗ്നല്‍ ഭൂമിയിലെത്താനും വേണം അത്രയും സമയം. എന്നുവെച്ചാല്‍, അങ്ങോട്ടൊരു സന്ദേശമയച്ചാല്‍ മറുപടിക്ക് 34 മണിക്കൂര്‍ കാക്കണം.

വൊയേജര്‍ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ ഭീമന്‍ ആന്റിനകളുടെ ഒരു ആഗോള ശൃംഖല തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു- ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്ക് ( Deep Space Network ) എന്ന പേരില്‍. വൊയേജര്‍ ദൗത്യത്തിന് ആന്റിന സമയത്തില്‍ വിലയേറിയ പത്തു മണിക്കൂര്‍ വീതം ദിവസവും ലഭിക്കുകയും ചെയ്യുന്നു. വോയജറിന്റെ പുതിയലോകത്തേക്കുള്ള പ്രവേശനത്തിന് ശാസ്ത്രലോകം അത്ര പ്രാധാന്യമാണ് നല്‍കുന്നത്.

പ്ലൂട്ടോണിയം 238 'റേഡിയോ ഐസോടോപ്പ് തെര്‍മല്‍ ജനറേറ്ററുകളാ'ണ് ഇരു പേടകങ്ങള്‍ക്കും ഊര്‍ജം പകരുന്നത്. തുടക്കത്തില്‍ 315 വാട്ട് ആയിരുന്നു ശേഷി. റേഡിയോ ആക്ടീവ് അപചയം മൂലം ഓരോ വര്‍ഷവും നാല് വാട്ട് വീതം ശേഷി കുറയുന്നു. വോജയര്‍ രണ്ടില്‍ അഞ്ചും വോജയര്‍ ഒന്നില്‍ നാലും ഉപകരണങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഊര്‍ജലഭ്യത 2020 ഓടെ പരിമിതമാകുമ്പോള്‍, ഉപകരണങ്ങളില്‍ പലതും നിര്‍ത്തേണ്ടി വരും.

2025 ഓടെ പ്ലൂട്ടോണിയത്തിന് പൂര്‍ണമായും അപചയം സംഭവിക്കുകയും വോയജര്‍ പേടകങ്ങള്‍, നിര്‍ജീവമായ ലോഹപേടകങ്ങള്‍ മാത്രമായി നക്ഷത്രാന്തരലോകത്തിലൂടെ പ്രയാണം തുടരും.

സൂര്യന്റെ മാതൃഗാലക്‌സിയായ ആകാശഗംഗയിലൂടെ അനന്തമായി യാത്ര തുടരുക - അതാണ് വൊയേജര്‍ പേടകങ്ങളുടെ വിധി. 40,000 വര്‍ഷം കൊണ്ട് വൊയേജര്‍ ഒന്ന്, AC+793888 എന്ന ചുമപ്പുകുള്ളന്‍ നക്ഷത്രത്തിന് 1.6 പ്രകാശവര്‍ഷം അരികിലൂടെ കടന്നു പോകും. 2.96 ലക്ഷം വര്‍ഷം കൊണ്ട് വൊയേജര്‍ രണ്ട് വാഹനം, സിറിയസ് നക്ഷത്ത്രിന് 4.3 പ്രകാശവര്‍ഷം അരികിലെത്തും.. അതൊന്നും പക്ഷേ, ഭൂമിയില്‍ അറിയില്ലെന്ന് മാത്രം!

(വിവരങ്ങള്‍ക്ക് കടപ്പാട് : 1. Outward Bound, by Alexandra Witze. Nature, Vol. 497, 23 May 2013; 2. Voyager Site- - Jet Propulsion Laboratory; 3. How Voyager Works, by Ed Grabianowski;

2014 ഓഗസ്റ്റ് 26, ചൊവ്വാഴ്ച

എരിഞ്ഞൊടുങ്ങും മുമ്പ്‌ ഒരു നിമിഷം! പലിശക്കും സാമ്പത്തിക ചൂശ്നതിന്നും എതിരെ


അതിജീവനത്തിന്‍റെ വഴികളും തേടി നാടും വീടും വിട്ട്‌ മരുഭൂമിയിലേക്ക്‌ ചേക്കേറിയവരാണ്‌ നമ്മള്‍. സാമ്പത്തിക സുസ്ഥിതി കൈവരിച്ച്‌ സ്വന്തം തട്ടകങ്ങളിലേക്ക്‌ തിരിച്ച്‌ പറക്കാന്‍ വെമ്പല്‍ കൊള്ളുന്ന മനസ്സുമായാണ്‌ ഓരോ പ്രവാസിയും ജീവിക്കുന്നത്‌. അന്യന്‍റെ ഭൂമിയില്‍ വിയര്‍പ്പ്‌ വീഴ്‌തിയുണ്ടാക്കിയ നാണയത്തുട്ടുകള്‍ സമ്പന്നമയൊരു നല്ല നാളിനെ സമ്മാനിക്കുമെന്ന്‌ നാമോരുത്തരും സ്വപ്നം കാണുന്നുണ്ട്‌. സ്വപ്നങ്ങള്‍ വെറുതെയാവില്ലെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. പക്ഷേ ഒന്നാലോചിച്ചു നോക്കൂ. നാം സാമ്പത്തികമായി സുരക്ഷിതരാണോ? സാമ്പത്തിക സുരക്ഷിതത്വത്തിന്‍റെ മുന്‍കരുതലുകള്‍ നാം സ്വീകരിച്ചിട്ടുണ്ടോ? നമ്മുടെ ചുറ്റുപാടുകള്‍ ചൂഷണമുക്തമാണോ? ആര്‍ത്തിയുടെ വലയെറിഞ്ഞ്‌ ഇരയെകാത്തിരിക്കുന്ന കഴുകന്‍ കണ്ണുകള്‍ നമുക്ക്‌ ചുറ്റും വട്ടമിട്ട്‌ പറക്കുന്നില്ലേ? തട്ടിപ്പിന്‍റെ ഒരു നൂറുകോലങ്ങള്‍ ടൈയും കോട്ടുമിട്ട്‌ നമ്മുടെ വാതിലില്‍ മുട്ടി വിളിച്ചു കൊണ്ടേയിരിക്കുന്നു. വഞ്ചനയുടെ ചങ്ങലക്കണ്ണികളില്‍ നാമും നമ്മുടെ നാടും വരിചേര്‍ന്ന്‌ കൊണ്ടേയിരിക്കുന്നു. പൊട്ടിപ്പൊളിയുന്ന വെട്ടിപ്പ്‌ കമ്പനികളുടെ വര്‍ത്തമാനങ്ങള്‍ കൊണ്ട്‌ അനുദിനം പത്ര കോളങ്ങള്‍ നിറഞ്ഞ്‌ കവിയുന്നു.
സാധാരണക്കാരന്‍ മുതല്‍ ഭരണകൂടം വരെ സകലരും ഉള്‍പെട്ടിരിക്കുന്ന സര്‍വ്വാംഗീകൃത ചൂഷണ ശൃംഗലയായി ഇന്ന്‌ പലിശ മാറിയിരിക്കുന്നു. ആശുപത്രി ചെലവിന്‌ കടമിരക്കുന്ന ദരിദ്ര നാരായണന്‍ മുതല്‍ ഹൌസിംഗ്‌ ലോണെടുത്ത്‌ വീട്‌ പണിയുന്ന ഇടത്തരക്കാരന്‍ വരെ പലിശക്കടത്തിന്‍റെ പച്ചയായ ഇരകളാണ്‌. കുടുംബത്തിന്‍റെ കണ്ണീരു കാണാനാവാതെ നിസ്സഹായനായി കടം വാങ്ങി പതിനായിരമോ ഇരുപതിനായിരമോ നാട്ടിലേക്കയക്കേണ്ടിവരുന്ന പ്രവാസിയും ചെന്ന്‌ കുടുങ്ങുന്നത്‌ വട്ടിപ്പലിശക്കാരന്‍റെ കൂര്‍ത്ത ചൂണ്ടയിലാണ്‌. നമ്മുടെ നാട്ടിലുണ്ടാവുന്ന കൂട്ട ആത്മഹത്യകളുടെ നാരായവേര്‌ പലിശക്കടക്കെണിയാണെന്നതില്‍ രണ്ട്‌ പക്ഷമില്ല. ലാഭം മാത്രം ലക്ഷ്യം വെച്ച്‌ പലിശക്ക്‌ കടം കൊടുക്കുന്ന മുതലാളിക്കോ ബാങ്കുടമക്കോ കടം വാങ്ങുന്നവന്‍റെ നരകയാതനകളെക്കുറിച്ച്‌ ആലോചിക്കേണ്ടതില്ല. വാങ്ങിയവന്‍ ആശുപത്രിക്കിടക്കയില്‍ തുലഞ്ഞ്‌ തീര്‍ന്നാലും അവന്‍റെ കച്ചവടം നഷ്ടം കയറി മുടിഞ്ഞ്‌ പോയാലും കടം കൊടുത്തവന്‌ നേടാനുള്ളത്‌ ഇരട്ടിക്കിരട്ടി 'ലാഭം' മാത്രം. ധാര്‍മികതയോ സഹാനുഭൂതിയോ യാഥാര്‍ത്ഥ്യബോധമോ തൊട്ടുതീണ്ടാത്ത ഈ കൊള്ളലാഭം പലിശയുടെ മാത്രം സവിശേഷതയാണ്‌. നഷ്ടഭീതി ഒട്ടുമില്ലാത്ത ലാഭം മാത്രം നേടുന്ന ഈ ഏര്‍പ്പാട്‌ ഒരു വിഭാഗത്തിന്‌ തീര്‍ത്തും സുരക്ഷിതമായിരിക്കാം. പക്ഷെ ഇതിന്‌ പിന്നിലുള്ള മനസ്സാകട്ടെ അങ്ങേയറ്റം മലീമസവും അധാര്‍മികവും അനീതിപരവുമാണ്‌. അത്കൊണ്ട്‌ തന്നെയാണ്‌ മതങ്ങളും സനാധനധര്‍മ്മങ്ങളും പലിശയെ തള്ളിപ്പറഞ്ഞത്‌. മഹാനായ യേശു പലിശക്കാരെ കണക്കിന്‌ ശാസിച്ചിട്ടുണ്ട്‌. പ്രവാചകന്‍ മുഹമ്മദാകട്ടെ പലിശ വാങ്ങുന്നതിനെ മാതാവിനെ വ്യഭിചരിക്കുന്നത്‌ പോലെ നിന്ദ്യമാണെന്നാണ്‌ പഠിപ്പിച്ചത്‌. സമൂഹത്തില്‍ മാനുഷിക മൂല്യങ്ങള്‍ കരുപ്പിടിപ്പിക്കാനഗ്രഹിക്കുന്ന ഒരാള്‍ക്കും പലിശ വ്യവസ്ഥയെ ചോദ്യം ചെയ്യാതിരിക്കാനാവില്ല തന്നെ.
പലിശ സമൂഹത്തിന്‍റെ വികസനത്തെയും പുരോഗതിയെയും പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമേതുമില്ല. പണം പെരുകി വളര്‍ന്നത്‌ കൊണ്ടോ ബാങ്കില്‍ കെട്ടിക്കിടന്ന്‌ പുഴുവരിച്ചത്‌ കൊണ്ടോ നാടിന്‌ ഒരു പ്രയോജനവുമില്ല. എന്നാല്‍ ഇതു രണ്ടുമാണ്‌ പലിശ കൊണ്ട്‌ സംഭവിക്കുന്നത്‌. ജനങ്ങളോടൊപ്പം ചേര്‍ന്ന്‌ ഉല്‍പാദന സംരംഭങ്ങളില്‍ മുതല്‍ മുടക്കുവാനോ ലാഭനഷ്ടങ്ങളില്‍ പങ്കുചേര്‍ന്ന്‌ വികസന പദ്ധതികളെ മുന്നോട്ട്‌ നയിക്കുവാനോ ഇത്തരം പണക്കേന്ദ്രങ്ങള്‍ ഒരിക്കലും സന്നദ്ധമാകുന്നില്ല. താല്‍കാലികമായി ലാഭം നേടി തടിച്ച്‌ കൊഴുത്താലും പലിശാധിഷ്ഠിത സമ്പദ്‌ വ്യവസ്ഥയിലൂടെ അതിജീവിക്കുവാന്‍ ആര്‍ക്കും സാധ്യമല്ലെന്നതിന്‍റെ ജീവിക്കുന്ന ഉദാഹരണമാണ്‌ അമേരിക്ക.
ഐ. എം. എഫും ലോക ബാങ്കും കരാറുകള്‍ക്ക്‌ മേല്‍ കരാറുകള്‍ ഉണ്ടാക്കി ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളുടെ വരുമാനമൂറ്റിക്കുടിച്ച്‌ വീര്‍ത്ത അമേരിക്കന്‍ സമ്പദ്‌ വ്യവസ്ഥ തകര്‍ച്ചയിലേക്കു കൂപ്പു കുത്തുന്നതാണ്‌ നാം കാണുന്നത്‌. എന്നാല്‍ ഉണര്‍ന്നു കുതിക്കുന്ന പല സമ്പദ്‌ ഘടനകളിലും പലിശ നിരക്ക്‌ കുറഞ്ഞു വരികയും തീര്‍ത്തും ഉപേക്ഷിക്കപെടുകയും ചെയ്യുന്നതും കൌതുകകരമായ കാഴ്ചയാണ്‌.
ലോകത്തുടനീളം പലിശ രഹിത ബാങ്കിങ്ങിനെക്കുറിച്ചും സാമ്പത്തിക സംവിധാനങ്ങളെകുറിച്ചൂമുള്ള ചര്‍ച്ചകള്‍ സജീവമായ സന്ദര്‍ഭമാണിത്‌. കേരളത്തിലെ അല്‍-ബറക അടക്കം ഇന്ത്യയിലും ഇത്തരം നീക്കങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചു കൊണ്ടിരിക്കുന്നു. ലാഭ നഷ്ടത്തില്‍ പങ്കാളിത്തം വഹിക്കുകയും ഉല്‍പാദന മൂലധന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പലിശരഹിത പദ്ധതികള്‍ കേവലം സാമ്പത്തിക അഭിവ്യദ്ധി മാത്രമല്ല ലക്ഷ്യം വെക്കുന്നത്‌. ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ധാര്‍മിക മൂല്യങ്ങള്‍ കരുപ്പിടിപ്പിക്കാനും ഇവക്ക്‌ സാദ്ധ്യമാവുന്നുണ്ട്‌. അഞ്ചോ പത്തോ പേര്‍ ചേര്‍ന്നു പലയിടത്തും രൂപപ്പെടൂത്തിയ പലിശ രഹിത നിധികള്‍ തന്നെ ഇത്തരത്തില്‍ ശ്രദ്ധേയമാണ്‌.
സമ്പത്ത്‌ ഏതു കുടില തന്ത്രങ്ങളിലൂടെയും സ്വന്തമാക്കാനും സ്വന്തമാക്കിയത്‌ തോന്നിയ രീതിയില്‍ ചിലവഴിക്കാനും മനുഷ്യനു അധികാരമുണ്ടെന്ന ധാരണയാണ്‌ സകല സാമ്പത്തിക ചൂഷണങ്ങളുടെയും അടിസ്ഥാനം. പരമാവധി ഒരായുസ്സ്‌ മാത്രം നീണ്ടു നില്‍ക്കുന്ന അധികാരം മാത്രമെ ശൂന്യ ഹസ്തങ്ങളുമായി പിറന്നു വീഴുന്ന മനുഷ്യനു സമ്പത്തിന്‍റെ കാര്യത്തിലുള്ളൂ എന്നതാണ്‌ വസ്തുത. ഒരിക്കല്‍ നല്‍കപ്പെടുകയും മറ്റൊരിക്കല്‍ എടുത്തുമാറ്റപ്പെടുകയും ചെയ്യുന്ന വിഭവങ്ങളില്‍, തോന്നിയ പോലെ പെരുമാറുന്നത്‌ അങ്ങേയറ്റം ധിക്കാരപരമാണ്‌. ധനം ധാര്‍മിക പരിധികള്‍ പാലിച്ച്‌ കൊണ്ടു ഉപയോഗപ്പെടുത്താനും പരിപാലിക്കാനും നല്ല മാര്‍ഗ്ഗത്തില്‍ ചിലവഴിക്കാനുമാണ്‌ മനുഷ്യന്‍ ആജ്ഞാപിക്കപ്പെട്ടിട്ടുള്ളത്‌. നല്‍കപ്പെട്ട അനുഗ്രഹങ്ങല്‍ക്ക്‌ നിശിതമായ കണക്കെടുപ്പുണ്ടാവും എന്ന ബോധമുള്ളവര്‍ക്ക്‌ ദൈവത്തോടും മനുഷ്യനോടുമുള്ള കടപ്പാടും ബാധ്യതയും വിസ്മരിക്കാന്‍ സാധ്യമേയല്ല.
ആര്‍ത്തിയും ധൂര്‍ത്തും നമ്മുടെ സാമ്പത്തിക പ്ളാനിങ്ങുകളെ അട്ടിമറിക്കുകയാണിന്ന്‌. പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ നാം ആംവേ മുതല്‍ ആര്‍. എം. പി. വരെയുള്ള വലക്കണ്ണികളില്‍ ചെന്നു ചാടൂന്നു. ആപ്പിള്‍ എ ഡേ മുതല്‍ അത്ഭുത മോതിരം വരെയുള്ള തട്ടിപ്പു പദ്ധതികള്‍ക്ക്‌ തല വെച്ച്‌ കൊടുക്കുന്നു. ഒടുവില്‍ എല്ലാം തുലഞ്ഞു നാണക്കേടു മാത്രം ബാക്കിയാവുന്നു. വെട്ടിപ്പിന്‍റെ ഈ എപ്പിസോഡുകള്‍ പതിവായി ആവര്‍ത്തിച്ചിട്ടും നാം മാറിചിന്തിക്കാത്തതെന്ത്‌? ധൂര്‍ത്തില്‍ മുങ്ങിയ ജീവിത ശൈലിയാണ്‌ നമ്മുടെ നാട്ടിന്‍റെ വിശിഷ്യാ പ്രവാസ ജീവിതത്തിന്‍റെ മറ്റൊരു ശാപം. മരുഭൂമിയില്‍ ഉലച്ച ഒരായുസ്സിന്‍റെ യും വിയര്‍പ്പിന്‍റെ യും വിലയായി ഞെളിഞ്ഞു നില്‍ക്കുന്ന ഒരു 'കൊട്ടാരം' നാട്ടിലുണ്ടായിട്ട്‌ എന്തു പ്രയോജനം? ജോലി പോയാല്‍ വീട്‌ അന്നം തരുമോ? നാട്ടുകാരുടെ അസൂയ വെറുതേ കിട്ടുമെന്നല്ലാതെ ആള്‍പെരുമാറ്റമില്ല്ളാത്ത ഈ ഭാര്‍ഗവീ നിലയങ്ങള്‍ കൊണ്ട്‌ ആര്‍ക്കെന്തു കാര്യം? നമ്മള്‍ മറന്നു പോകുന്ന ഒരു സത്യമുണ്ട്‌. പ്രവാസ ജീവിതം - ജീവിതം തന്നെയും ശാശ്വതമല്ല; സുരക്ഷിതവും. ചില സാമ്പത്തിക പരിധികള്‍ നാം പാലിച്ചേ മതിയാവൂ. 'ആടു ജീവിതം' നയിച്ച്‌ സമ്പാദിച്ച്‌, മാടു ജീവിതം നയിച്ച്‌ തുലച്ച്‌ കൂടാ. സുഹൃത്തേ, ചോദിക്കട്ടെ. സാമ്പത്തിക അരാജകത്വത്തിന്‍റെ ഈ പടുകുഴിയിലേക്കുള്ള സമൂഹത്തിന്‍റെ ഈ പ്രയാണം തടയാന്‍ എന്തെങ്കിലും ചെയ്യാനുള്ള ബാധ്യത നമുക്കില്ലേ?
നമ്മളെടുക്കുന്ന ചെറിയ തീരുമാനങ്ങള്‍ പോലും ചിലപ്പോള്‍ വലിയ മാറ്റങ്ങള്‍ക്ക്‌ കാരണമാകാം. പലിശ കൊടും പാപവും പാതകവും ആണെന്നു തിരിച്ചറിവ്‌ നമുക്കുണ്ടെങ്കില്‍ അതിനെതിരെ നാം കൈ കോര്‍ത്തേ തീരൂ. നമ്മുടെ ജാഗ്രത ഒരു പക്ഷേ ഒരു നാടിനെ തന്നെ രക്ഷപ്പെടുത്തിയേക്കാം; അല്ലെങ്കില്‍ നമ്മളെത്തന്നെയെങ്കിലും. നന്‍മക്ക്‌ വേണ്ടിയുള്ള ഈ ചുവടുവെപ്പില്‍ താങ്കളുടെ പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്ന്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ദൈവം അനുഗ്രഹിക്കുമാറാകട്ടെ.

നിഗൂഢതയുടെ പത്ത് കേന്ദ്രങ്ങള്‍

ഭൂമിയില്‍ മനുഷ്യരില്‍ മാത്രമല്ല നിഗൂഢത ഒളിഞ്ഞ് കിടക്കുന്നത്. പ്രപഞ്ചത്തിലെ പല വസ്തുക്കളിലും നിഗൂഢത ഒളിഞ്ഞ് കിടക്കുന്നുണ്ട്. ബര്‍മുഡ ട്രയാംഗിളിന്റെ നിഗൂഢത ഇനിയും ചുരുളഴിക്കപ്പെടാത്ത രഹസ്യം തന്നെയാണ്. നിഗൂഢത എപ്പോഴും അദൃശ്യ ശക്തികളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഒരു മനുഷ്യന്റെ മനസ്സുമുതല്‍ വിശാലമായ പച്ചപ്പ് വിരിച്ച താഴ് വര വരെ നിഗൂഢതകള്‍ ഒളിപ്പിയ്ക്കുന്നവയാണ്. ലോകത്തിലെ പത്ത് നിഗൂഢ സ്ഥലങ്ങളെപ്പറ്റി അറിയുകെ രസകരമായ കാര്യമാണ്. മരണത്തിന്റെയും ഭീതിയുടേയും നിഴല്‍ പടര്‍ത്തുന്ന ഇവിടങ്ങളിലെ യാഥാര്‍ത്ഥ്യങ്ങളെന്തെന്ന് കണ്ടെത്താന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല.

ബ്രിഡ്ജ് വാട്ടര്‍ ട്രയാംഗിള്‍ 
യു എസ്സിലെ മസ്സാച്ചുസെറ്റ്‌സിലെ 200 മൈല്‍ വിസ്തീര്‍ണമുള്ള ബ്രിഡ്ജ് വാട്ടര്‍ ട്രയാഗിള്‍ നിഗൂഢതയുടെ വിളനിലമാണ്. ഇവിടെ അദൃശ്യ ശക്തികളുവടെ താവളമായാണ് കണക്കാക്കുന്നത്. പ്രേതങ്ങളും, വിരൂപ ജീവികളും , ഭീമാകാര രൂപികളുമൊക്കെ ഇവിടെയുണ്ടെന്നാണ് വിശ്വാസം. ഇവിടെയെത്തുന്നവരില്‍ ചിലര്‍ക്കും ഇത്തരം




ബെന്നിംഗ്ടണ്‍ ട്രയാംഗിള്‍
ഗ്ളാസ്റ്റണ്‍ബറി താഴ്വരയുടെ സമീപത്തായി തെക്ക് പടിഞ്ഞാറന്‍ വെര്‍മണ്ടില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ബെന്നിംഗ്ടണ്‍ ട്രയാംഗിള്‍.ഈ പ്രദേശത്ത് വിനോദ സഞ്ചാരത്തിനും കന്നുകാലി പരിപാലനത്തിനുമായൊക്കെ എത്തുന്ന ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. പലപ്രായത്തിലുള്ള സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും ഇവിടെ നിന്നും കാണാതായിട്ടുണ്ട്. ഒരു കൊളെജ് വിദ്യാര്‍ത്ഥിനിയും എട്ട് വയസ്സുകാരനുമാണ് അവസാനമായി കാണാതായത്. ഇവര്‍ എങ്ങോട്ടേയ്ക്കാണ് അപ്രത്യക്ഷരാകുന്നതെന്നത് അവ്യക്തം. ഭീതിയോടെയാണ് ജനങ്ങള്‍ ഈ പ്രദേശത്തെ നോക്കിക്കാണുന്നത്.



                                                    സാന്‍ ലൂയിസ് താഴ് വര 
സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന താഴ്വരയാണ് സാന്‍ ലൂയിസ് താഴ് വര. ദക്ഷിണ കൊളറാഡോയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പറക്കും തളികകള്‍ ഈ പ്രദേശത്ത് എത്താറുള്ളതായി പറയുന്നത്. ആളുകള്‍നേരിട്ട് ഇക്കാര്യം കണ്ടെത്തിയെന്നാണ് അവകാശപ്പെടുന്നത്. ഇത്തരം കാര്യങ്ങള്‍ നിരീക്ഷിയ്ക്കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.




മിഷിഗണ്‍ ട്രയാംഗിള്‍ മിഷിംഗണ്‍ 
തടാകത്തില്‍ സ്ഥിതിചെയ്യുന്ന ഈ ട്രയാംഗിളില്‍ വച്ച് വിമാനങ്ങള്‍ ഉള്‍പ്പടെയുള്ളവ അപ്രത്യക്ഷമായിട്ടുണ്ട്. പ്രേതങ്ങളുടെ സാന്നിദ്ധ്യം ഇവിടെ ഉള്ളതായി പറയപ്പെടുന്നു. ഈ പ്രദേശത്ത് നിന്നും പലതരത്തിലുള്ള അമാനുഷിക ശക്തികളെ കണ്ടിട്ടുള്ളതായി പറയുന്നു. 58 യാത്രക്കാരുമായി പോയ ഒരുവിമാനം ഇവിടെ വച്ച് അപ്രത്യക്ഷമായി യാത്രക്കാരെയോ വിമാനത്തിന്റെ അവശിഷ്ടങ്ങളോ ഇന്ന് വരെ കണ്ടെത്തിയിട്ടില്ല.


പോയിന്റ് പഌന്റ് 
സന്തോഷത്തിന്റെ കേന്ദ്രമെന്നാണ് അര്‍ത്ഥമെങ്കിലും ഭീതിയുടെ കേന്ദ്രമാണ് ഇവിടം. വെസ്റ്റ് വിര്‍ജീനിയയില്‍ ഉള്ള പ്രദേശമായ ഇവിടെ 1960 കളില്‍ വരെ മോത് മാന്റെ സാന്നിദ്ധ്യം ഉള്ളതായി പറയപ്പെടുന്നു. ഏഴടി ഉയരവും , ചുവന്ന കണ്ണുകളും , ചിറകുകളും, വിരിഞ്ഞ നെഞ്ചുമുള്ള അമാനുഷികനായ മോത് മാന്‍ ഇവിടെ ജീവിച്ചിരുന്നതായി പറയുന്നു. 1967 ല്‍ സില്‍വര്‍ ബ്രിഡ്ജ് തകര്‍ന്നതോടെ ഈ അദ്ഭുത മനുഷ്യനും അപ്രത്യക്ഷമായി. എന്നാലും ഇപ്പോഴും ഇവിടെ അമാനുഷിക ജീവികള്‍ എത്താറുണ്ടെന്ന് പറയപ്പെടുന്നു.



ബിഗെലോ റാഞ്ച്
അദൃശ്യ ശക്തികളുടെ താവളമായാണ് ഈ പ്രദേശത്തെ അറിയപ്പെടുന്നത്. 480 ഏക്കര്‍ പ്രദേശമാണിത്. നോര്‍ത്ത് വെസ്റ്റ് ഉട്ടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടത്തെ നിഗൂഢതകള്‍ ഇപ്പോഴും പഠന വിധേയമാക്കിക്കൊണ്ടിരിയ്ക്കുകയാണ്.

ഡെവിള്‍ സീ 
ചെകുത്താന്‍ കടലിനെ ഡ്രാഗണ്‍ ട്രയാംഗിള്‍ എന്നും അറിയപ്പെടുന്നു. പസഫിക് സമുദ്രത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ ട്രയാംഗിള്‍ വഴി കടന്നുപോകുന്ന കപ്പലുകളും മറ്റും അപ്രത്യക്ഷമാകാറുണ്ട്. ഈ പ്രദേശത്ത് നിന്നും പലതരത്തിലുള്ള വെളിച്ചവും മറ്റും യാത്രക്കാര്‍ കണ്ടിട്ടുണ്ട്. ടോക്യോയ്ക്ക് സമീപമാണ് ഈ ട്രയാംഗിള്‍ സ്ഥിതിചെയ്യുന്നത്. 1952 നും 54 നു ഇടയ്ക്ക് ജപ്പാന്റെ അഞ്ച് പടക്കപ്പലുകളും 700 ആളുകളുമാണ് ഈ ട്രയാംഗിളില്‍ വച്ച് അപ്രത്യക്ഷരായത്.


അഞ്ചികുനി തടാകം 
കാനഡയിലെ നുനാവുട്ടില്‍ സ്ഥിതിചെയ്യുന്ന തടാകമാണ് അഞ്ചികുനി. മത്സ്യബന്ധനമേഖലയായ ഇവിടെ നിന്നും 30 പേരാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അപ്രത്യക്ഷരായത്. തണുത്തറഞ്ഞ ജലമാണ് ഈ തടാകത്തിലുള്ളത്. തടാകവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രേതകഥകള്‍ നിലനില്‍ക്കുന്നുണ്ട്.


സൗത്ത് അറ്റലാന്റിക് അനോമലെ
ഭൂമിയുടെ വാന്‍ അലന്‍ റേഡിയേഷന്‍ ബെല്‍റ്റ് ഭൗമോപരിതലവുമായി ഏറ്റവും അടുത്ത് എത്തുന്ന പ്രദേശമാണ് സൗത്ത് അറ്റ്‌ലാന്റിക് അനോമലെ. ബ്രസീലിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തും അസ്വാഭാവികതകള്‍ നിറഞ്ഞ് നില്‍ക്കുന്നതായാണ് കേള്‍ക്കുന്നത്.


സൂപ്പര്‍സ്റ്റിഷന്‍ പര്‍വ്വതങ്ങള്‍
അന്ധവിശ്വസത്തിന്‍റെ ഈ പര്‍വ്വത നിരകള്‍ സ്ഥിതിചെയ്യുന്നത് അരിസോണയിലാണ്. 1800 കളില്‍ ഈ പര്‍വ്വത നിരകളില്‍ വന്‍ സ്വര്‍ണശേഖരം ഉള്ളതായി കണ്ടെത്തി. പലരും സ്വര്‍ണം അന്വേഷിച്ച് ഇവിടെയെത്തുകയും കൊല്ലപ്പെടുകയും ചെയ്തു. ഇത്തരത്തില്‍ മരണപ്പെടുന്നവരുടെ ആത്മാക്കള്‍ ഇപ്പോഴും പര്‍വ്വതത്തിന് ചുറ്റും അലഞ്ഞ് നടക്കുന്നുവെന്നാണ് വിശ്വാസം

അരണ കടിച്ചാല്‍ ഉടനെ മരണം എന്നു പറയുന്നതെന്തുകൊണ്ട് ?




അരണ ഒരു വിഷ ജന്തു അല്ല . ആണ്‍ അരണകളുടെ ഇരു വശങ്ങളിലും കാണുന്ന ചുവപ്പു കലര്‍ന്ന മഞ്ഞ നിറം വിഷമാണെന്നു പലരും കരുതുന്നു. ഇതാകട്ടെ പ്രത്യുല്‍‌പാദനകാലത്തു മാത്രം കാണുന്ന ഒരു സവിശേഷതയാണ്‌. പാമ്പിന്‍ വിഷത്തിനു പോലും യഥാര്‍ത്ഥത്തില്‍ നിറമില്ല. നിറവും വിഷവുമായി ബന്ധമൊന്നുമില്ല എന്നു പറയാം . അതുകൊണ്ട് അരണ കടിച്ചാല്‍ ഉടനെ മരണം എന്നത് അന്തവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു പ്രചരണം മാത്രമാണ്‌.

നീണ്ട ശരീരവും കുറുകിയ കാലുമാണുള്ളത്. ചിലയിനം അരണകളുടെ കാലുകൾ അനിതരസാധാരണമാംവിധം ചെറുതാണ്. തന്മൂലം ഇവ പാമ്പുകളാണെന്നു തോന്നാനിടയുണ്ട്. ശരീരം മിനുസവും തിളക്കവുമുള്ള ചെതുമ്പലുകൾകൊണ്ട് പൊതിഞ്ഞിരിക്കുന്നു. തലയിലുള്ള ചെതുമ്പലുകൾ വിസ്താരം കൂടിയവയാണ്. തലയ്ക്ക് കോണാകൃതിയാണ്. പരന്ന തലയോട്ടിയും ശൂലം പോലുള്ള നാവും ഇവയുടെ സവിശേഷതയാണ്. നാവിൽ പല്ലു പോലെയുള്ള ശല്ക്കങ്ങളുണ്ട്. പുറത്ത് നെടുകെ ഒന്നും പാർശ്വഭാഗങ്ങളിൽ ഈരണ്ടും വെളുത്ത വരകൾ കാണാം. ശരീരത്തിന്റെ ഉപരിഭാഗത്തിനു തവിട്ടുനിറമാണ്. അടിവശം മഞ്ഞയോ വെള്ളയോ ആയിരിക്കും.

അരണ മുട്ടയിട്ടാണ് പ്രത്യുത്പാദനം നടത്തുന്നത്. 'അരണ കടിച്ചാൽ ഉടനെ മരണം' എന്നൊരു ചൊല്ലുണ്ട്. ഇത് വെറും അന്ധവിശ്വാസമാണ്. അരണയ്ക്ക് വിഷപ്പല്ലുകളോ വിഷഗ്രന്ഥികളോ ഇല്ല. ഇതിന്റെ മാംസം വിഷമുള്ളതാണെന്നു കരുതപ്പെടുന്നു. എന്നാൽ അരണയ്ക്ക് വിഷമുണ്ടെന്നും കടിക്കാൻ ചെല്ലുമ്പോഴേക്കും അക്കാര്യം അത് മറന്നുപോകുമെന്നും ഒരു വിശ്വാസം പരന്നിട്ടുണ്ട്. ഈ സങ്കല്പത്തിന്റെ ഫലമായാണ് ഓർമക്കുറവുള്ള ആളുകളെ പരിഹസിക്കാൻ 'അരണബുദ്ധി' എന്ന ശൈലി മലയാള ഭാഷയിൽ സ്ഥാനം പിടിച്ചിട്ടുള്ളത്.

സർപ്പങ്ങളെപ്പോലെ അരണയും ഒരു ഉരഗമായതുകൊണ്ട് ഇതിന്റെ വായിലും മാണിക്യരത്നമുണ്ടെന്ന് ഒരു കവി സങ്കല്പമുണ്ട്. 'അരണമാണിക്യം' എന്ന പേരാണ് ഇതിനു കൊടുത്തിരിക്കുന്നത്

സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഒളിമ്പസ് മോൺസ്, ചൊവ്വയിലാണ് ഈ പ൪വ്വതം സ്ഥിതിചെയ്യുന്നത്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 27 കിലോമീറ്റ൪ ഉയരമാണിതിന്(ഏവറസ്റ് കൊടുമുടിയെക്കാൾ ഏതാണ്ട് മൂന്ന് മടങ്ങ്‌ ഉയരം). 550 കിലോമീറ്റ൪ വീതിയുണ്ട് ഒളിമ്പസ് മോൺസിന്. ചൊവ്വയിലെ അഗ്നിപ൪വ്വതങ്ങളിൽ പ്രധാനപ്പെട്ടത് കൂടിയാണിത്.

കവചിത അഗ്നിപ൪വ്വതങ്ങളിൽപ്പെട്ടതാണ് ഒളിമ്പസ് മോൺസ്. ഉരുകിയ ലാവകൊണ്ട് മൂടിയതിനാലാണ് ഇതിനെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.1972-ൽ മാരിന൪-9 നടത്തിയ നിരീക്ഷണങ്ങളാണ് ഒളിമ്പസ് മോൺസ്നെ കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തു കൊണ്ട് വന്നത്. 2004- ലെ മാ൪സ് എക്സ്പ്രസ് ദൗത്യം ഈ കൊടുമുടിയുടെ ഒട്ടേറെ ചിത്രങ്ങൾ പക൪ത്തുന്നതിൽ വിജയിച്ചു.

ചരിത്രത്തിലെ ആദ്യവിമാനാപകടം

പക്ഷികളെപ്പോലെ നീലാകാശത്തില് പറന്നുയരുവാനുള്ള മനുഷ്യന്റെ മോഹസാക്ഷാത്കാരമാണ് വിമാനങ്ങള് . റൈറ്റ് സഹോദരന് മാരുടെ ആദ്യപരീക്ഷണപറക്കലിന്റെ ദൈര് ഘ്യം 59-മിനിറ്റ്. ഒരു ദൂരയാത്രകഴിഞ്ഞ് മടങ്ങിവരുമ്പോള് പിതാവായ മില് ട്ടണ് (ബിഷപ്പ്) കടലാസും മുളയും ഉപയോഗിച്ചുണ്ടാക്കിയ ഒരു പെനോ ഡ് കളിപ്പാട്ടം മക്കള് ക്ക് വാങ്ങിക്കൊടുത്തതിന്റെ ഫലമാണ് ഇന്ന് കാണുന്ന വിമാനങ്ങള് . റബര് ബാന്റ് പിരിമുറുക്കിവിട്ടാല് ചിറകുകള് കറക്കി തട്ടിനറ്റം പറന്ന് പൊങ്ങുന്ന ഒരു കളി വിമാനം. 11 വയസുമാത്രം പ്രാ യമുള്ള വില് ബര് റൈറ്റി ന്റെ ഭാവന കളിപ്പാട്ടത്തിനൊപ്പം പറന്നുയര് ന്നു. ഒരിക്കല് അതിനിരട്ടി വലിപ്പത്തില് അതേപോലൊരു കളിപ്പാട്ടമുണ്ടാക്കാന് ശ്രമിച്ചു വില് ബര് . പക്ഷേ അത് പറത്താനുള്ള അവ ന്റെ ശ്രമം പരാജയപ്പെട്ടു. അങ്ങനെയിരിക്കെയാണ് യൂറോപ്പില് ഓട്ടോ ലിലിയന്തോള് എന്ന വ്യക്തി റൈഡര് പറത്തി മരണമടയുന്നത്. മരണമടയുന്നതിന് മുന് പ് ലിലിയന്തോള് എഴുതിയ 'പട്ടികകള് ' റൈറ്റ് സഹോദരന് മാര് ക്ക് പ്രചോദനമേകി. ഈ പട്ടികയില് വിമാനത്തിന്റെ ചിറകും വായുവിന്റെ ഗതിയും തമ്മിലുള്ള കോണ് മാറുന്നതിനനുസരിച്ച് വായു സൃഷ്ടിക്കുന്ന ശക്തി കണക്കു കൂട്ടാന് ആവശ്യമായ ഗണിത സ്ഥിരാംങ്കങ്ങള് ഓട്ടോ ലിലിയന്തോള് കുറിച്ചിട്ടിരുന്നു. ഗ്ലൈഡറിനെപ്പറ്റി പഠിച്ചതിനുശേഷം റൈറ്റ് സഹോദരന് മാര് സ്വയം പരീക്ഷണങ്ങള് നടത്തി ലിലിയന്തോളിന്റെ പട്ടികയിലെ തെറ്റുകള് തിരുത്തി. 1903 ഡിസംബര് 17-ാം തിയതി വ്യാഴാഴ്ച റൈറ്റര് സഹോദരന് മാര് ആദ്യമായി ചരിത്രം സൃഷ്ടിച്ച ആ വ്യാഴാഴ്ചയിലെ ഹരം തീരുന്നതിനുമുമ്പേതന്നെ തങ്ങളുടെ പറക്കല് യന്ത്രത്തിന്റെ പോരായ്മകള് വില് ബറിനും ഓര് വില്ലിനും ബോധ്യമായിരുന്നു. 1903 നു ശേഷവും റൈറ്റ് സഹോദരന് മാര് പരിശ്രമം തുടര് ന്നുകൊണ്ടേയിരുന്നു. സ്വന്തനാടായ ഡേട്ടണില് അവര് പരിഷ്‌കരിച്ച വിമാനങ്ങള് അടുത്ത വര് ഷവും പറത്തി. കിടന്നിരുന്ന പൈലറ്റ് ഇരുന്ന് പറപ്പിക്കുവാന് തുടങ്ങി. ഒരു യാത്രക്കാരനേയും കയറ്റാമെന്നായി. അക്കാലത്താണ് 1908 സെപ്റ്റംബര് 17-നു ഒരു ലഫ്റ്റനന്റിനെ യാത്രക്കാരനാക്കി ഓര് വില് പറക്കുമ്പോള് പ്രൊപ്പല്ലര് മുറിഞ്ഞു വിമാനം വീണത്. ലഫ്റ്റനന്റ 'സെല് ഫ്രിഡ്ജ്' കൊല്ലപ്പെട്ടു. ഓര് വില്ലിന് സാരമായ പരിക്കുകള് . ചരിത്രത്തിലാദ്യമായി ഒരു വിമാനത്തില് മരണമടയുന്ന വ്യക്തി സെല് ഫ്രിഡിജ് ആയിരുന്നു.

സ്വർഗ്ഗം

പപ്പാ എന്താ ഈ സ്വര്ഗ്ഗം എന്ന് പറഞ്ഞാ
മോളെ സ്വര്ഗ്ഗം എന്ന് പറഞ്ഞാ നമുക്ക് ഇഷ്ട്ടമുള്ളത്ത് ഒക്കെ കിട്ടും
അപ്പൊ മിട്ടായി കിട്ടോ പപ്പാ
മം കിട്ടും പിന്നെ എപ്പോളും ആഹാരവും നല്ല വീടും ഉടുക്കാൻ നല്ല വസ്ത്രങ്ങളും
ഒക്കെ കിട്ടും
അതെയോ പപ്പാ
പപ്പാ.. ?
എന്തെ മോളെ
അപ്പൊ നമ്മൾ സ്വർഗത്തിൽ അല്ലെ പപ്പാ.....
ശെരിയല്ലേ നമ്മൾ എന്ത്രയോ ഭാഗ്യവാൻ ഉടക്കാൻ വസ്ത്രം നല്ല ഭക്ഷണം, ഒട്ടു മിക്ക അത്യാധുനിക സൗകര്യങ്ങൾ, എന്നിട്ടും ആർത്തി തീരാതെ പിച്ച ചട്ടിയിൽ പോലും കമ്മീഷൻ വാങ്ങുന്ന കുറെ പേർ, വലിയ വലിയ ഷോപ്പിംഗ് മാളിൽ ചാരിറ്റിക്ക് കൊടുക്കുന്നവന്, (കൊടുത്തില്ലേൽ അവന്റെ ഇമേജിനെ ബതിക്കും അത് കൊണ്ട് കൊടുക്കുന്നതാ) നേരിട്ട ഒരു പാവം വിശന്ന് അലഞ്ഞ് വന്നാ അവനെ ആട്ടി ഓടിക്കും,
സത്യത്തിൽ ഈ കുഞ്ഞുങ്ങളെ കാണാതെ പോകുന്നവർ അല്ലെ ശെരിക്കും രാജ്യ ദ്രോഹികൾ
നമ്മൾ കഴിക്കുന്നതിന്റെ ഒരു പങ്ക് നമുക്ക് ഒരാള്ക്ക് കൊടുക്കാൻ സതിച്ചാൽ മതി എത്രയോ പേർ പട്ടിണിയിൽ നിന്ന് രക്ഷ പെടും,
Sanil Saleem

ശെരിയല്ലേ ഞാൻ പറഞ്ഞത് നമ്മളൊക്കെ സ്വർഗത്തിൽ തന്നെ അല്ലെ ഉള്ളത്, ഈ ഫോട്ടോയിൽ നോക്കിയിട്ട പറയു