സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഒളിമ്പസ് മോൺസ്, ചൊവ്വയിലാണ് ഈ പ൪വ്വതം സ്ഥിതിചെയ്യുന്നത്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 27 കിലോമീറ്റ൪ ഉയരമാണിതിന്(ഏവറസ്റ് കൊടുമുടിയെക്കാൾ ഏതാണ്ട് മൂന്ന് മടങ്ങ് ഉയരം). 550 കിലോമീറ്റ൪ വീതിയുണ്ട് ഒളിമ്പസ് മോൺസിന്. ചൊവ്വയിലെ അഗ്നിപ൪വ്വതങ്ങളിൽ പ്രധാനപ്പെട്ടത് കൂടിയാണിത്.
കവചിത അഗ്നിപ൪വ്വതങ്ങളിൽപ്പെട്ടതാണ് ഒളിമ്പസ് മോൺസ്. ഉരുകിയ ലാവകൊണ്ട് മൂടിയതിനാലാണ് ഇതിനെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.1972-ൽ മാരിന൪-9 നടത്തിയ നിരീക്ഷണങ്ങളാണ് ഒളിമ്പസ് മോൺസ്നെ കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തു കൊണ്ട് വന്നത്. 2004- ലെ മാ൪സ് എക്സ്പ്രസ് ദൗത്യം ഈ കൊടുമുടിയുടെ ഒട്ടേറെ ചിത്രങ്ങൾ പക൪ത്തുന്നതിൽ വിജയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ