

പക്ഷികളെപ്പോലെ നീലാകാശത്തില് പറന്നുയരുവാനുള്ള മനുഷ്യന്റെ മോഹസാക്ഷാത്കാരമാണ് വിമാനങ്ങള് . റൈറ്റ് സഹോദരന് മാരുടെ ആദ്യപരീക്ഷണപറക്കലിന്റെ ദൈര് ഘ്യം 59-മിനിറ്റ്. ഒരു ദൂരയാത്രകഴിഞ്ഞ് മടങ്ങിവരുമ്പോള് പിതാവായ മില് ട്ടണ് (ബിഷപ്പ്) കടലാസും മുളയും ഉപയോഗിച്ചുണ്ടാക്കിയ ഒരു പെനോ ഡ് കളിപ്പാട്ടം മക്കള് ക്ക് വാങ്ങിക്കൊടുത്തതിന്റെ ഫലമാണ് ഇന്ന് കാണുന്ന വിമാനങ്ങള് . റബര് ബാന്റ് പിരിമുറുക്കിവിട്ടാല് ചിറകുകള് കറക്കി തട്ടിനറ്റം പറന്ന് പൊങ്ങുന്ന ഒരു കളി വിമാനം. 11 വയസുമാത്രം പ്രാ യമുള്ള വില് ബര് റൈറ്റി ന്റെ ഭാവന കളിപ്പാട്ടത്തിനൊപ്പം പറന്നുയര് ന്നു. ഒരിക്കല് അതിനിരട്ടി വലിപ്പത്തില് അതേപോലൊരു കളിപ്പാട്ടമുണ്ടാക്കാന് ശ്രമിച്ചു വില് ബര് . പക്ഷേ അത് പറത്താനുള്ള അവ ന്റെ ശ്രമം പരാജയപ്പെട്ടു. അങ്ങനെയിരിക്കെയാണ് യൂറോപ്പില് ഓട്ടോ ലിലിയന്തോള് എന്ന വ്യക്തി റൈഡര് പറത്തി മരണമടയുന്നത്. മരണമടയുന്നതിന് മുന് പ് ലിലിയന്തോള് എഴുതിയ 'പട്ടികകള് ' റൈറ്റ് സഹോദരന് മാര് ക്ക് പ്രചോദനമേകി. ഈ പട്ടികയില് വിമാനത്തിന്റെ ചിറകും വായുവിന്റെ ഗതിയും തമ്മിലുള്ള കോണ് മാറുന്നതിനനുസരിച്ച് വായു സൃഷ്ടിക്കുന്ന ശക്തി കണക്കു കൂട്ടാന് ആവശ്യമായ ഗണിത സ്ഥിരാംങ്കങ്ങള് ഓട്ടോ ലിലിയന്തോള് കുറിച്ചിട്ടിരുന്നു. ഗ്ലൈഡറിനെപ്പറ്റി പഠിച്ചതിനുശേഷം റൈറ്റ് സഹോദരന് മാര് സ്വയം പരീക്ഷണങ്ങള് നടത്തി ലിലിയന്തോളിന്റെ പട്ടികയിലെ തെറ്റുകള് തിരുത്തി. 1903 ഡിസംബര് 17-ാം തിയതി വ്യാഴാഴ്ച റൈറ്റര് സഹോദരന് മാര് ആദ്യമായി ചരിത്രം സൃഷ്ടിച്ച ആ വ്യാഴാഴ്ചയിലെ ഹരം തീരുന്നതിനുമുമ്പേതന്നെ തങ്ങളുടെ പറക്കല് യന്ത്രത്തിന്റെ പോരായ്മകള് വില് ബറിനും ഓര് വില്ലിനും ബോധ്യമായിരുന്നു. 1903 നു ശേഷവും റൈറ്റ് സഹോദരന് മാര് പരിശ്രമം തുടര് ന്നുകൊണ്ടേയിരുന്നു. സ്വന്തനാടായ ഡേട്ടണില് അവര് പരിഷ്‌കരിച്ച വിമാനങ്ങള് അടുത്ത വര് ഷവും പറത്തി. കിടന്നിരുന്ന പൈലറ്റ് ഇരുന്ന് പറപ്പിക്കുവാന് തുടങ്ങി. ഒരു യാത്രക്കാരനേയും കയറ്റാമെന്നായി. അക്കാലത്താണ് 1908 സെപ്റ്റംബര് 17-നു ഒരു ലഫ്റ്റനന്റിനെ യാത്രക്കാരനാക്കി ഓര് വില് പറക്കുമ്പോള് പ്രൊപ്പല്ലര് മുറിഞ്ഞു വിമാനം വീണത്. ലഫ്റ്റനന്റ 'സെല് ഫ്രിഡ്ജ്' കൊല്ലപ്പെട്ടു. ഓര് വില്ലിന് സാരമായ പരിക്കുകള് . ചരിത്രത്തിലാദ്യമായി ഒരു വിമാനത്തില് മരണമടയുന്ന വ്യക്തി സെല് ഫ്രിഡിജ് ആയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ