
1941 മുതൽ വിയറ്റ്മിൻ ഇൻഡിപെൻഡൻസ് മൂവ്മെന്റ് നയിച്ചിരുന്നത് ഹോ ചിമിൻ ആണ്. 1945 ൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് റിപ്ലബിക്ക്
ഓഫ് വിയറ്റ്നാം സ്ഥാപിച്ചു. ഡിയൻബിയൻഫു യുദ്ധത്തിൽ ഫ്രഞ്ച് യൂണിയനെ തോൽപിച്ചു. 1955 ൽ ആരോഗ്യപരമായ കാരണങ്ങളാൽ അധികാരത്തിൽ നിന്നും ഒഴിഞ്ഞു നിന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രം രൂപീകരിക്കുവാനുള്ള
യുദ്ധത്തെ മുന്നിൽ നിന്നു നയിച്ചു. യുദ്ധാനന്തരം ഹോ ചി മിനോടുള്ള ആദരപൂർവ്വം റിപ്ലബിക്ക് ഓഫ്
വിയറ്റ്നാമിന്റെ തലസ്ഥാനമായ സൈഗോൺ, ഹോ ചി മിൻ നഗരം എന്നു നാമകരണം ചെയ്യപ്പെട്ടു.
1911-ൽ അദ്ദേഹം അമിറൽ ലാതോഷ്-ട്രെവിൽ എന്ന നീരാവിക്കപ്പലിൽ കുശിനിക്കാരനായ് ജോലിചെയ്ത് ഫ്രഞ്ച് മാഴ്സേയിൽ എത്തിച്ചേർന്നു. പുനർ വിദ്യാഭ്യാസം
ആയിരുന്നു ലക്ഷ്യം. എന്നാൽ അദ്ദേഹത്തിന്റെ അപേക്ഷ ഫ്രഞ്ച് കൊളോണിയൽ മേൽനോട്ട വിദ്യാലയം
നിരാകരിക്കുകയായിരുന്നു. അദ്ദേഹം ഈ കാലങ്ങളിൽ കൂലി വേലകളിൽ ഏർപ്പെട്ടു. അദ്ദേഹത്തിന്റെ
അറിവിനായുള്ള ദാഹം തീർക്കാൻ ഒഴിവ് സമയങ്ങളിലെല്ലാം പൊതു ഗ്രന്ഥശാല സന്ദർശിക്കുക പതിവാക്കി.
അവിടത്തെ പുസ്തകങ്ങളും ദിനപ്പത്രങ്ങളും അരിച്ചു പെറുക്കി വായിച്ചു. അദ്ദേഹം റഷ്യൻ വിപ്ലവത്തിലും
മാർക്സിസ്റ്റ് ആശയങ്ങളിലും
ആകൃഷ്ടനായി.
1912-ൽ മറ്റൊരു കപ്പലിലെ
കുശിനിക്കാരന്റെ സഹായിയായി ഹോ അമേരിക്കൻ ഐക്യനാടുകളിൽ എത്തിച്ചേർന്നു. ഒരു വർഷക്കാലം അദ്ദേഹം കപ്പലിൽ തന്നെ ജോലി നോക്കി. ബോസ്റ്റണിലും
ന്യൂ യോർക്കിലുമായി കഴിച്ചുകൂട്ടി. അതിനു ശേഷം അദ്ദേഹം പലയിടങ്ങളിലുമായി പല ജോലികൾ ചെയ്തു. 1917 മുതൽ ഒരു വർഷം ബ്രൂക്ക്ലിനിലെ
ഒരു ധനിക കുടുംബത്തിൽ ജോലി ചെയ്തു. ഈ കാലഘട്ടത്തിലാണ് അദ്ദേഹം അമേരിക്കയിൽ തമ്പടിച്ചിരുന്ന
കൊറിയക്കാരായ ദേശസ്നേഹികളുമായി അടുപ്പത്തിലായതും ദേശസ്നേഹം എന്ന കാഴ്ചപ്പാട് രൂപപ്പെട്ടതും
എന്ന് പറയപ്പെടുന്നു.
1913
നും 1919 നും ഇടക്ക് അദ്ദേഹം
ഇംഗ്ലണ്ടിലെ വെസ്റ്റ് ഈലിങ്ങ് എന്ന സ്ഥലത്താണ് ജീവിച്ചത് ഇക്കാലത്ത് ലോകപ്രശസ്തനായ
കേക്ക് നിർമ്മാതാവായ എസ്കോഫ്ഫിയറിന്റെ കീഴിൽ കേക്ക് നിർമ്മാണം അദ്ദേഹം പഠിച്ചു എന്ന് പറയപ്പെടുന്നു. ലണ്ടനിലെ വെസ്റ്റ്
ഈലിംഗിലുള്ള ഡ്രേടൺ ഹോട്ടലിൽ ഹോ ചിമിൻ ഒരു തൂപ്പുകാരനായും, പാത്രങ്ങൾ കഴുകുന്ന ആളായും ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ജപ്പാനേയും, ഫ്രാൻസിനേയും, അമേരിക്കയേയും എല്ലാം യുദ്ധത്തിൽ തോൽപ്പിക്കുന്നതിനു
മുമ്പ് ഹോ ചിമിൻ തന്റെ ചെറുപ്പകാലത്തിൽ കുറേ സമയം ചെലവഴിച്ചത് ഡ്രേടൺ ഹോട്ടലിന്റെ അടുക്കളയിലായിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഏറ്റവും കുറച്ചു
വിവരങ്ങളുള്ളത് ഈ വിദേശവാസക്കാലത്തെക്കുറിച്ചാണ്. അക്കാലത്ത് രാഷ്ട്രീയപരമായി ഹോ ചിമിൻ അത്ര പ്രശസ്തനുമല്ലായിരുന്നു.
1920 ൽ കോൺഗ്രസ്സ് ഓഫ് ടൂർസ് ന്റെ കാലത്ത് ഹോ ചിമിൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫ്രാൻസിന്റെ സ്ഥാപകാംഗമായി
മാറി. കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഏഷ്യയിലെ നേതാവും കോളനിവാഴ്ചക്കെതിരേയുള്ള സമരത്തിന്റെ
സൈദ്ധാന്തികനുമായി മാറി. ഇൻഡോചൈന യുദ്ധത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫി ഫ്രാൻസ് അതിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. 1922 മെയ്, ഫ്രാൻസിലെ കായിക വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നവർ അവരുടെ ലേഖനങ്ങളിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനെ വിമർശിച്ചുകൊണ്ട് ഹോ ചി മിൻ ഒരു ലേഖനം എഴുതുകയുണ്ടായി
[7].
സോവിയറ്റ് യൂണിയനിലും ചൈനയിലും[തിരുത്തുക]
1923 ൽ ഹോ ചിമിൻ പാരീസിൽ നിന്ന് മോസ്കോയിലേക്ക് യാത്രയായി. അവിടെ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിൽ ഉദ്യോഗസ്ഥനായി
ചേരുകയും, കമ്മ്യൂണിസ്റ്റ്
യൂണിവേഴ്സിറ്റി ഓഫ് ദ ടോയിലേഴ്സ് ഓഫ് ദ ഈസ്റ്റിൽ പഠനം തുടങ്ങുകയും ചെയ്തു
[8] [9]. നവംബർ 1924 ന് റിപ്പബ്ലിക്ക് ഓഫ് ചൈനയിൽ എത്തുന്നതിനു
മുൻപ് അദ്ദേഹം അഞ്ചാമത്
കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിൽ പങ്കെടുക്കുകയും ചെയ്തു. വിയറ്റ്നാമിലെ രാഷ്ട്രീയത്തെക്കുറിച്ച്
ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ള മാദ്ധ്യമപ്രവർത്തകനായ ഹൊവാങ് വാൻ ചി പറയുന്നത്, ഹോചി മിൻ 100,000 പിയാസ്റ്ററിനു
വേണ്ടി ഫാൻ ബോയി ചാ എന്ന നേതാവിനെ ഷാങ്ഹായിൽ വെച്ച് ഫ്രഞ്ച് പോലീസിനു ഒറ്റു കൊടുത്തു എന്നാണ്. ഹോ ചിമിൻ പിന്നീട് ഇത്
താൻ തന്നെ ചെയ്തു
എന്നു സമ്മതിച്ചിട്ടുണ്ട്. ഫാൻ ബോയിയുടെ വിചാരണ ഫ്രഞ്ച് വിരുദ്ധ വികാരങ്ങളെ ആളിക്കത്തിക്കുമെന്ന്
അദ്ദേഹം വിചാരിച്ചു, കൂടാതെ ഒരു കമ്മ്യൂണിസ്റ്റ്
പാർട്ടി രൂപീകരിക്കാനായി
തനിക്കു പണവും ആവശ്യമുണ്ടായിരുന്നത്രെز എന്നാൽ ഹോ ചി മിൻ: എ ലൈഫ് എന്ന
പുസ്തകത്തിൽ വില്ല്യം ഡ്വിക്കർ ഈ കഥയെ തള്ളിക്കളയുന്നു. ഫാൻ ബോയിയുടെ അറസ്റ്റിനു
കാരണക്കാരൻ മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ൻഗുയെൻ തുവോങ് ഹീയൻ ആണെന്ന് വില്ല്യം
പറയുന്നു.
1925ൽ ഹോചിമിൻ യുവാക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള ക്ലാസ്സുകൾ എടുത്തിരുന്നു, കൂടാതെ ഇൻഡോചൈനിയിലെ വിപ്ലവപ്രസ്ഥാനങ്ങളെക്കുറിച്ച്
വാംപോവാ മിലിട്ടറി അക്കാദമിയിൽ ക്ലാസ്സുകളും എടുത്തിരുന്നു. ഈ കാലഘട്ടത്തിൽ ഹോ ചിമിൻ ഒരു ചൈനീസ് യുവതിയെ
വിവാഹം കഴിച്ചു. ഇതിനെ ചോദ്യം
ചെയ്ത സഖാക്കളോട് ഹോ ചിമിൻ പ്രതികരിച്ചതിങ്ങനെയാണ്. എന്നെ ഭാഷ പഠിപ്പിക്കാനും, വീട് നോക്കാനും എനിക്ക് ഒരു സ്ത്രീയെ ആവശ്യമുണ്ട്
എന്നാണ് വിവാഹ സമയത്ത് ഹോചിമിന് 36 വയസ്സും, അദ്ദേഹത്തിന്റെ
ഭാര്യക്ക് 21 വയസ്സും ഉണ്ടായിരുന്നു
. ഒരു കമ്മ്യൂണിസ്റ്റ്
സഖാവിന്റെ വസതിയിലാണ് ഇരുവരും താമസിച്ചിരുന്നത്.
1927ൽ ചിയാംഗ് കൈഷക് അദ്ദേഹത്തെ വേട്ടയാടാൻ ശ്രമിച്ചെങ്കിലും, ഹോചിമിൻ മോസ്ക്കോയിലേക്കു കടന്നു കളഞ്ഞു. അവിടെ വെച്ച് തന്നെ ബാധിച്ചിരുന്ന ക്ഷയരോഗത്തിൽ നിന്നും രക്ഷനേടുവാനായി
കുറച്ചു നാൾ അവിടെ വിശ്രമിക്കുകയുണ്ടായി. അവിടെ നിന്നും ഹോചിമിൻ, ബെർലിൻ, സ്വിറ്റ്സർലാന്റ്, ഇറ്റലി, വഴി ബാങ്കോക്കിലേക്കു വന്നു. ജൂലൈ 1928 നാണ് ഹോചിമിൻ ബാങ്കോക്കിലെത്തിയത്.
ലെനിൻ രചിച്ച “തിസീസ് ഓൺ ദ നാഷണൽ ആന്ഡ് കൊളോണിയൽ ക്വസ്ത്യൻ‘ എന്ന പ്രബന്ധം ഹോയുടെ രാഷ്ട്രീയ വിശ്വാസങ്ങൾക്ക് ബലം നല്കി. 1923-ല് മോസ്കോയിലെത്തി ഹോ മാർക്സിസം പഠിച്ചു.
അടുത്ത വർഷം ഇൻഡോ ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കുക എന്ന രഹസ്യ ലക്ഷ്യവുമായി ഹോ ചൈനയിലെ കാൻറണിലെത്തി. അവിറ്റെ
സ്വാതന്ത്ര്യമോഹികളായ വിയറ്റ്നാം കാരെ സംഘടിപ്പിച്ച് ‘റവല്യൂഷണറി യൂത്ത് ലീഗ്’ എന്ന സംഘടന രൂപവത്കരിച്ചു.
ദേശീയബോധവും കോളനി വിരുദ്ധ വികാരവും ജനങ്ങൾക്കിടയിൽ വളർത്തുകയായിരുന്നു ലക്ഷ്യം. 1929 ൽ ഇന്ത്യയിലേക്കും, ഷാങ്ഹായിലേക്കും രക്ഷപ്പെടുന്നതിനു മുമ്പ് ഹോ ചിമിൻ തായ്ലൻഡിൽ തന്നെയാണ് തന്റെ
പ്രവർത്തനം നടത്തിയിരുന്നത്. 1931 ൽ ഹോചിമിൻ ഹോങ്കോങിൽ വെച്ച് അറസ്റ്റ്
ചെയ്യപ്പെട്ടു. അന്യരാജ്യത്തുവെച്ചു അറസ്റ്റുചെയ്തതുകൊണ്ട് കുറ്റവാളിയെ തിരികെ സ്വന്തം
സർക്കാരിനു ഏൽപ്പിച്ചുകൊടുക്കേണ്ട
സമ്മർദ്ദം ഉണ്ടായതുകൊണ്ട്
ബ്രിട്ടീഷ് സർക്കാർ 1932 ൽ ഹോ ചിമിൻ മരണമടഞ്ഞു എന്ന
തെറ്റായ വാർത്ത പുറത്തുവിടുകയാണുണ്ടായത് . 1933 ൽ ബ്രിട്ടീഷുകാർ ഹോ ചിമിനെ സ്വതന്ത്രനാക്കി വിടുകയാണുണ്ടായത്. ഹോ ചിമിൻ ഇറ്റലിയിലേക്കു
തന്നെ തിരികെപോയി. അവിടെ ഒരു ഭക്ഷണശാലയിൽ അദ്ദേഹം ജോലി നേടി. ഈ ഭക്ഷണശാലയിലെ പ്രധാന തീൻമേശമുറിയുടെ ചുമരിൽ ഹോചിമിന്റെ ഒരു
വലിയ ചിത്രം ഇന്നും തൂക്കിയിട്ടുണ്ട്.
1938 ൽ ഹോചിമിൻ ചൈനയിലേക്കു തിരിച്ചു പോയി. ചൈനീസ് സേനയിൽ ഉപദേശകനായി ജോലി
തുടങ്ങി.1940 ഓടുകൂടി അദ്ദേഹം
ഹോചി മിൻ എന്ന പേരു ഉപയോഗിക്കാൻ തുടങ്ങി. വിയറ്റ്നാമിലെ ഒരാളുടെ പേരിന്റെ കൂടെ അയാളുടെ കുടുംബപേരു
കൂടി ഉപയോഗിക്കുന്ന പതിവുണ്ട്. അങ്ങിനെയാണ് ഹോ എന്നതു കൂടി അദ്ദേഹം പേരിനു കൂടെ ചേർക്കാൻ തുടങ്ങിയത്.
സ്വാതന്ത്ര്യപ്രസ്ഥാനം: 1942 വിയറ്റനാമിന്റെസ്വാതന്ത്ര്യസമരപ്രസ്ഥാനത്തിനു നേതൃത്വം നൽകാനായി ഹോ വിയറ്റ്നാമിലേക്കു
തിരിച്ചുപോന്നു. 10,000 ത്തോളം വരുന്ന
ഗറില്ലാ പോരാളികളായിരുന്നു ഈ വിയറ്റ് മിൻ എന്നറിയപ്പെടുന്ന പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നത് . ഫ്രഞ്ച് സൈന്യത്തിനെതിരേയും,രണ്ടാം ലോകമഹായുദ്ധത്തിൽ കടന്നാക്രമിച്ച
ജപ്പാൻ സൈന്യത്തിനെതിരേയും
ഹോ ചിമിൻ ധാരാളം യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിനെല്ലാം അമേരിക്കയുടെ വ്യക്തമായ എന്നാൽ നിഗൂഢമായ പിന്തുണയും
ഉണ്ടായിരുന്നു. ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിനു രക്ഷപ്പെടുത്താൻ കഴിയുന്നതിനു
മുമ്പ് ചിയാങ് കൈഷക്കിന്റെ അധികാരനേതൃത്വം ഹോ ചിമിനെ ജയിലിലാക്കി. 1943 ൽ ഹോചിമിൻ വിയറ്റ്നാമിലേക്കു
തിരിച്ചുപോന്നു. അദ്ദേഹം മലമ്പനിയാൽ വളരെ ക്ഷീണിതനായിരുന്നു.
വിയറ്റ് മിൻ നേതൃത്വം കൊടുത്ത ഓഗസ്റ്റ് വിപ്ലവത്തിനുശേഷം രൂപം കൊണ്ട് താൽക്കാലിക സർക്കാറിന്റെ ചെയർമാൻ ഹോ ചിമിൻ ആയി. അതോടൊപ്പം ബാവോ ദായി എന്ന ചക്രവർത്തിയോട് സ്വമേധയാ
സ്ഥാനം ഒഴിയാനും ഹോ ചിമിൻ ആവശ്യപ്പെട്ടു, വേറെ ഒരു രാജ്യംപോലും ഈ സർക്കാരിനെ അംഗീകരിക്കുന്നില്ല എന്ന ന്യായം പറഞ്ഞായിരുന്നു ഇത്.
ഹോ ചിമിൻ തുടർച്ചയായി അമേരിക്കൻ പ്രസിഡന്റായിരുന്ന ഹാരി.എസ്.ട്രൂമാനുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു.
വിയറ്റ്നാമിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ സഹായിക്കണം എന്ന ആവശ്യം ഉയർത്തിക്കൊണ്ടായിരുന്നു
ഇത്. പക്ഷേ ട്രൂമാൻ ഈ ആവശ്യത്തോട് ഒരിക്കൽപോലും പ്രതികരിക്കുകയുണ്ടായില്ല.
അധികാരത്തിനുവേണ്ടിയുള്ള മത്സരത്തിൽ വിയറ്റ് മിൻ പാർട്ടി എതിർപാർട്ടിയിലെ ചില
ശത്രുക്കളെ കൊന്നൊടുക്കി, ഭരണനേതൃത്വത്തിലിരുന്ന പാർട്ടിയുടെ നേതാവ്, ൻഗൊ ദിൻ ദിയമിന്റെ സഹോദരൻ. ഇങ്ങിനെ ധാരാളം പേരെ അവർ കൊന്നൊടുക്കി എന്ന് ചില
സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് ജോസഫ് ബട്ടിംഗർ പറയുന്നു.
1946 ൽ ഹോ ചിമിൻ രാജ്യത്തിനു പുറത്തായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥർ ഏതാണ്ട് 2,500 കമ്മ്യൂണിസ്റ്റ്കാരല്ലാത്തവരെ ജയിലിനുള്ളിലാക്കി.
ഏകദേശം 6,000 ത്തോളം ആളുകളെ
ഭീഷണിപ്പെടുത്തി പലായനം ചെയ്യിച്ചു . നൂറുകണക്കിന് രാഷ്ട്രീയ ശത്രുക്കൾ ജയിലിലാവുകയോ രാജ്യം വിട്ടോടിപോകേണ്ടിവരുകയോ ചെയ്തു. വിയറ്റ്നാമിലെ
താൽക്കാലിക സർക്കാരിനെതിരെ
ഒരു പരാജയപ്പെട്ട സമരം നയിച്ചതിനായിരുന്നു ഈ കടുത്ത ശിക്ഷകൾ നേരിടേണ്ടിവന്നത്. പ്രാദേശികമായ എല്ലാ രാഷ്ട്രീയ പാർട്ടികളേയും നിരോധിച്ചു, പ്രാദേശികസർക്കാരുകളെല്ലാം പിരിച്ചുവിടപ്പെട്ടു.
ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരിൽ മൂന്നിൽ രണ്ട് ഭാഗവും
വിയറ്റ് മിൻ പാർട്ടിക്ക് പുറത്തു നിന്നുള്ളവരായിരുന്നു, ചിലർ തെരഞ്ഞെടുപ്പുകൂടാതെ തന്നെ നേരിട്ടു നാമനിർദ്ദേശം ചെയ്യപ്പെട്ടവരായിരുന്നു.
ൻഗുയെൻ ഹായ് താൻ പാർട്ടിയുടെ വൈസ്
പ്രസിഡന്റ് ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടു. പത്തിൽ നാലു മന്ത്രി പദങ്ങളും
എൻ.പി.വി പാർട്ടിയിൽ നിന്നുള്ളവർക്കായിരുന്നു.
അവസാനകാലം: വീയറ്റ്നാം സൈന്യം സൈഗോൺ കീഴടക്കുന്നതും
രാജ്യങ്ങൾ തമ്മിൽ ലയിക്കുന്നതും അമേരിക്ക പിൻവാങ്ങുന്നതും കാണാനുള്ള ഭാഗ്യം ഹോ ചി മിനുണ്ടായില്ല. 1969 സെപ്റ്റംബർ 2 ന് അദ്ദേഹം 79-ആം വയസ്സിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.
1954 വടക്കൻ വിയറ്റ്നാമിന്റെ
പ്രസിഡൻറായി സ്ഥാനമേറ്റ
ഹോ മരിക്കുന്നതു വരെ ആ സ്ഥാനത്ത് തുടരുകയായിരുന്നു. 1958 ല് അദ്ദേഹം ഇന്ത്യ സന്ദർശിച്ചു. മഹാത്മാഗാന്ധിയെ
അതിരറ്റു ബഹുമാനിച്ചിരുന്ന അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു വുമായി ഗാഢമായ സുഹൃദ് ബന്ധം പുലർത്തിയിരുന്നു.
ഒരിക്കലും തളരാത്ത കീഴടങ്ങാത്ത വ്യക്തിത്വമായിരുന്ന അദ്ദേഹത്തിന്റേത്.
യുദ്ധത്തിനിടക്ക് അടവു മാറ്റാനായി നയതന്ത്രം പ്രയോഗിച്ച അന്നത്തെ അമേരിക്കൻ പ്രസിഡൻറ് ലിൻഡർ ബി. ജോൺസണോട് ചർച്ചക്ക് ഒരുക്കമല്ലെന്ന്
അദ്ദേഹം തുറന്നടിച്ചു. ഒരു പക്ഷേ അന്ന് ചർച്ച നടത്തിയിരുന്നെങ്കിൽ ഒരിക്കലും വിയറ്റ്നാം
ഒന്നാകില്ലായിരുന്നു. ഏറ്റവും വലിയ സാമ്രാജ്യ ശക്തിയെ മുട്ടുകുത്തിച്ച ആ ദരിദ്രരാഷ്ട്രത്തിന്
അദ്ദേഹത്തിൻറേതു പോലുള്ള ധീരമായ മനസ്സുകൾ മാത്രമായിരുന്നു കൈമുതലായുണ്ടായിരുന്നത്.
മരണം:വിയറ്റ്നാം യുദ്ധത്തിന്റെ അവസാനം അനിശ്ചിതത്വത്തിലായിരിക്കെ
തന്നെ സെപ്തംബർ രണ്ട് 1969 രാവിലെ 9:47 ന് ഹോ ചിമിൻ അന്തരിച്ചു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. അദ്ദേഹത്തിന്റെ
ശവശരീരം ഇന്നും കേടുകൂടാതെ ഹോ ചിമിൻ നഗരത്തിലെ മുസോളിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
മൃതശരീരം ദഹിപ്പിച്ചുകളയണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഹോ ചിമിന്റ മരണവിവരം ഏതാണ്ട് 48 മണിക്കൂറോളം പൊതുജനങ്ങളിൽ നിന്നും മറച്ചുവെച്ചിരുന്നു.
മരണാനന്തരം: ദക്ഷിണവിയറ്റ്നാമിന്റെ തലസ്ഥാനമായിരുന്ന സൈഗോൺ പിന്നീട് ഔദ്യോഗികമായി
ഹോ ചിമിൻ നഗരം എന്നു നാമകരണം ചെയ്യപ്പെട്ടു. 1975 മെയ് 1 ന് സൈഗോൺ നഗരം പിടിച്ചടക്കിയതോടെയാണ് വിയറ്റ്നാം യുദ്ധം ഔദ്യോഗികമായി അവസാനിച്ചത്. എന്നിരിക്കിലും
അവിടുത്തെ ജനങ്ങൾ സ്വന്തം നഗരത്തെ സൈഗോൺ എന്നു തന്നെയാണ് വിളിച്ചിരുന്നത് . ഹോ ചിമിൻ നഗരം എന്ന പേരിൽ നിന്നും സൈഗോൺ എന്ന പഴയ പേരിലേക്കു
മാറ്റാൻ ഇപ്പോഴും അവിടെ
ആവശ്യമുയരുന്നുണ്ടത്രെ
ഹോ ചിമിന്റെ ഭൗതികശരീരം ഹോ ചിമിൻ മുസോളിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
മോസ്ക്കോയിലെ ലെനിന്റെ മുസോളിയത്തിനു സമാനമാണിത്. ഈ സ്മാരകം കാണാനായി ദിവസവും നീണ്ട
നിര തന്നെയാണുള്ളത്. മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളായ ലെനിൻ, മാവോ സേതൂങ് തുടങ്ങിയവരുടെ സ്മാരകങ്ങളിലും
ഇതേ പോലുള്ള കാഴ്ചയാണുള്ളത്.
ഹോ ചിമിൻ മ്യൂസിയം അദ്ദേഹത്തിന്റെ ജീവിതത്തിനും പ്രവർത്തനങ്ങൾക്കുമായി സമർപ്പിച്ചിരിക്കുന്നു.
ചിലിയൻ സംഗീതജ്ഞനായ വിക്ടർ ജാര തന്റെ ഒരു ഗാനത്തിൽ ഹോ ചിമിനെ പരാമർശിച്ചിരിക്കുന്നു
"ദ റൈറ്റ് ടു ലീവ് ഇൻ പീസ് ".
ഇന്ന് വിയറ്റ്നാമിൽ കറൻസിയിൽ ഹോ ചിമിന്റെ ചിത്രം ആണുള്ളത്. അദ്ദേഹത്തിന്റെ അർദ്ധകായ ചിത്രങ്ങൾ ഒരു മിക്ക എല്ലാ
പൊതു കെട്ടിടങ്ങളിലും, ക്ലാസ്സ് മുറികളിലും കുറെ കുടുംബങ്ങളിലും എല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്. ഹോ
ചിമിന്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രം പോലുമുണ്ട് വിയറ്റ് ലോംഗ് എന്ന സ്ഥലത്ത്.
കമ്മ്യൂണിസ്റ്റ് വാഴ്ച പിന്നീട് ഹോ ചിമിന്റെ ചുറ്റും ഒരു വ്യക്തിആരാധന
നിലനിർത്താൻ ശ്രമിച്ചിരുന്നു.തുടക്കത്തിൽ അത് ഉത്തര വിയറ്റ്നാമിൽ മാത്രമായിരുന്നു
എങ്കിലും പിന്നീട് അത് പതുക്കെ ദക്ഷിണ വിയറ്റ്നാമിലേക്കും വ്യാപിച്ചു. ഹോചി മിന്റെ
ചരിത്രവും, കമ്മ്യൂണിസ്റ്റ്
പാർട്ടിയുടെ ഭൂതകാലവും
ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക
എന്നത് വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്. ചൈനയിൽ മാവോ സേതൂങിനും, റഷ്യയിൽ ലെനിനും ഇതുപോലൊരു വീരപരിവേഷം
കമ്മ്യൂണിസ്റ്റ് പാർട്ടി ചാർത്തിക്കൊടുത്തിരുന്നു. വിദ്യാലയങ്ങളിലും മറ്റും ഹോ ചിമിന് ഒരു വാഴ്ത്തപ്പെട്ടവന്റെ ചിത്രം ആണ് നൽകപ്പെട്ടിരുന്നത്.
ഹോ ചിമിനെ വിമർശിക്കുന്നവരോ, എതിർക്കുന്നവരോ ആയ
എല്ലാവരേയും തടയുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിരുന്നു.
ഹോ ചിമിന്റെ ജന്മദിന ശതവാർഷികാഘോഷത്തിൽ പങ്കുചേരാൻ യുനെസ്കോ അവരുടെ
അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തോടുള്ള ഒരു സമർപ്പണം കൂടിയായിരുന്നു
ഇത്. ഹോ ചിമിൻ സാംസ്കാരിക,കല, വിദ്യാഭ്യാസ, സ്വാതന്ത്ര്യ, ജനാധിപത്യ, സാമൂഹിക മേഖലകളിൽ നടത്തിയ പുരോഗമന ആശയങ്ങളെ പരിഗണിച്ചായിരുന്നു ഈ ബഹുമതി. തന്റെ
ജീവിതം മുഴുവൻ വിയറ്റ്നാമിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബലികൊടുത്ത ആ മനുഷ്യനെ ആദരിക്കാനുള്ള
അവസരം യുനെസ്കോ പാഴാക്കിയില്ല. വടക്കേ അമേരിക്കയിലുള്ള ചില വിയറ്റ്നാം പൗരൻമാർ ഇത്തരം നീക്കത്തോട്
വളരെ വിമർശനാത്മകമായി തന്നെ പ്രതികരിച്ചു. ഹോ ചിമിൻ സ്റ്റാലിനെ പോലെ ഒരു
സ്വേച്ഛാധിപതി ആയിരുന്നു എന്നും, അദ്ദേഹത്തിന്റെ സർക്കാർ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയിരുന്നു എന്നും
അവർ വാദിക്കുന്നു.
ഹോ ചിമിന്റെ ബ്രഹ്മചര്യത്തെ എതിർക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും
വിയറ്റ്നാമിൽ നിരോധിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഹോ ചിമിന്റെ പൂജാപുരോഹിത
വിരുദ്ധ പ്രതിഛായ കാത്തുസൂക്ഷിക്കുന്നു. അദ്ദേഹം ആരുമായും ഒരു തരത്തിലും പ്രണയത്തിൽ ഏർപ്പെട്ടിരുന്നില്ല
എന്നും അവർ സ്ഥാപിക്കുന്നു. ഇതു സംബന്ധമായി വാർത്തി പ്രസിദ്ധീകരിച്ചതിന് വിയറ്റ്നാമിലെ ഒരു പത്രപ്രവർത്തകക്ക് തന്റെ
ജോലി നഷ്ടപ്പെട്ടു. എന്നാൽ ഹോ ചിമിന്റെ
ജീവചരിത്രകാരനായിരുന്ന വില്ല്യം ഡ്വിക്കർ തന്റെ പുസ്തകമായ "ഹോ ചിമിൻ : എ ലൈഫ്" എന്ന
പുസ്തകത്തിൽ അദ്ദേഹത്തിന്റെ ചില ബന്ധങ്ങളെക്കുറിച്ചു പരാമർശിക്കുന്നു. വിയറ്റ്നാം
സർക്കാർ വില്യമിന്റെ
പുസ്തകത്തിന്റെ ഔദ്യോഗിക വിയറ്റ്നാം പരിഭാഷയിൽ ചില മുറിച്ചു നീക്കലുകൾ വേൺമെന്ന് ആവശ്യപ്പെട്ടിരുന്നു
എങ്കിലും ഈ ആവശ്യങ്ങൾ പ്രസാധകർ തള്ളിക്കളഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ