മൊസാദിനെപോലെ ഇത്രയും കൃത്യതയുള്ള ഒരു ഭരണകൂട കൊലയാളിസംഗം ഇന്ന് ലോഗത്ത് വേറെ ഉണ്ടോ എന്ന കാര്യം സംശയമാണ്.
പിറന്ന മണ്ണിനു വേണ്ടി പോരാടുന്ന ഫലസ്തീനി നേതാക്കൾ മാത്രമല്ല പല അറബ് രാജ്യങ്ങളുടെയും ആണവ ശാസ്ത്രജ്ഞർ വരെ മൊസധിന്റെ ഇരകളായിട്ടുണ്ട് .
**************************************
2010 ജനുവരി 19 ഫലസ്തീൻ സംഘടനയായ ഹമാസിന്റെ കമാന്‍ഡർ മഹ്മൂദ് അൽ മഹ്ബു ദുബായിലെ സ്റ്റാർ ഹോടെലായ അൽ ബുസ്താൻ റൊട്ടനയിൽ റൂം നംബർ 230 ൽ വെച്ച് കൊല്ലപെട്ടു
1960 ൽ ഗാസയിലെ ജബാലിയ ദുരിതാശ്വാസ ക്യാമ്പിൽ ഫെബ്രുവരി 14 നാണ് മഹ്ബുവിന്റെ ജനനം തുടകത്തിൽ മുസ്ലിം ബ്രദർഹുഡിന്റെ പ്രവർത്തകനായിരുന്നു .1986 റൈഫിൾ കൈവശം വെച്ചതിന്റെ പേരിൽ ഇസ്രേൽ പോലീസ്ന്റെ പിടിയിലായി തുടർന്ന് ജയിൽ മോചിതനായ മഹ്ബു ഹമാസിൽ ചേര്‍ന്നു . 1987 1993 കലാഗട്ടം ഫലസ്തീനികൾകിടയിൽ ഒന്നാം ഇൻത്തിഫാദ ശക്തമായി !.എന്ത് വില കൊടുത്തും ഫലസ്തീനികളുടെ ഈ ഉയിർതെഴുനെല്പിനെ അടിച്ചമർത്താൻ ഇസ്രേൽ സൈന്യം സർവസന്നഹങ്ങളുമായി ഫലസ്തീൻ തെരുവുകളിൽ ആക്രമണം ശക്തമാക്കി ! സംശയമുള്ളവരെ നിഷ്കരുണം തോക്കിനിരയാക്കി അപ്രതീക്ഷിതമായി 2 ഇസ്രേൽ പട്ടാളക്കാർ ! ഹമാസിന്റെ പിടിയിലാവുകയും പിനീട് കൊല്ലപ്പെടുകയും ചെയ്തു ഇതിനു പിന്നിൽ മഹ്ബു വിനുള്ള പങ്ക് പുറത്തു വന്നിരുന്നു ! മാത്രമല്ല ഇസ്രേൽന്റെ ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം ഫലസ്തീൻ പോരളികൾകു ആയുതം എത്തിക്കുന്നതിൽ മുക്ക്യ സൂത്രധാരാൻ മഹ്ബുവായിരുന്നു..! മഹ്ബുവിനെ വിനെ വതിക്കുക ഇസ്രേൽന്റെ ആവശ്യമായി മഹ്ബുവിനെ തേടിയുള്ള തിരച്ചിൽ ഇസ്രേൽ ഊർജിതമാക്കി ഗാസയിൽ നിന്നും മഹ്ബു നാട് വിട്ടു മഹ്ബുവിന്റെ വസതി ഇസ്രേൽ ഇടിച്ചു നിരത്തി .
ഫലസ്തീൻ ക്രോണിക്കിളിന്റെ റിപ്പോർട്ട് പ്രകാരം 2 വതശ്രമങ്ങളെ മഹ്ബു അതിജീവിച്ചിരുന്നു ഒരു കാർബോംബ് സ്ഫോടനവും !വിഷപ്രയോഗവും! വിഷ പ്രയോഗമേറ്റ മഹ്ബു 30 മണിക്കൂർ അഭോധാവസ്തയിലാവുകയും പിനീട് ജീവിതത്തിലേക്ക് തിരിച്ചു വരികയുമായിരുന്നു.! പക്ഷെ ! 2010 ജനുവരി 19 വരെ തനികനുകൂലമായിരുന്ന വിഥി പെട്ടന് തനികെതിരായപ്പോൾ മഹ്ബു ദുബായിലെ സ്റ്റാർ ഹോടെലായ അൽ ബുസ്താൻ റൊട്ടനയിൽ റൂം നംബർ 230 ൽ വെച്ച് മരണത്തിനു കീഴടങ്ങി
2010 ജനുവരി 19 മഹ്മൂദ് അബ്ദുൽ റൌഫ് മുഹമ്മദ് എന്ന കള്ള പേരിൽ മഹ്ബു സിറിയയിലെ ദമാസ്കസിൽ നിന്നും എമിറെറ്റ്സ്ന്റെ ഫ്ലൈറ്റ് നംബർ -912 ൽ രാവിലെ 10 .5 ദുബൈലേക്ക് യാത്ര തിരിക്കുന്നു എപ്പോഴും കൂടെ ഉണ്ടാവാറുള്ള 2 അംഗരക്ഷകർക്ക് അന്ന് സമയം വൈകിയതിനാൽ മഹ്ബുവിനൊപ്പം ഫ്ലൈറ്റിൽ അനുഗമിക്കാൻ കഴിഞ്ഞില്ല! പക്ഷെ മൊസദിന്റെ ഒരു സീക്രട്ട് ഏജന്റു മഹ്ബുവിന്റെ ഓരോ നീക്കങ്ങളും ഒപ്പിയെടുക്കാൻ ഒരു നിഴൽ പോലെ മഹ്ബുവിനരികെതനെ ഉണ്ടായിരുന്നു ..ദുബൈൽ എത്തിയ മഹ്ബു വൈകുനേരം 3 . 25 ഹോട്ടൽ റൂം ചെക്ക്‌ഇൻ ചെയ്തു. ബാൽകണി ഇല്ലാത്ത വിൻഡോ സീൽഡ് ചെയ്ത റൂമാണ് മഹ്ബു തിരനെടുത്തത് .കാരണം മുൻവശത്തെ വാതിലിലൂടെ അല്ലാതെ ആർക്കും മുറിയിൽ പ്രവേശിക്കാൻ കഴിയരുത് ! ഇതെലാം വീക്ഷിച്ചുകൊണ്ട് മൊസാദിന്റെ ചാരന്മാർ! തൊട്ടരികിൽ തന്നെ ഉണ്ടായിരുന്നു. മഹ്ബുവിന്റെ റൂമിന് ജസ്റ്റ് ഓപ്പോസിറ്റ് റൂം കൊലയാളികളും തിരഞെടുത്തു.
4 .മണിയോടു കൂടി മഹ്ബു ഹോട്ടലിൽ നിന്ന് പുറത്തേക്കു പോവുന്നതും 8 .24 തിരിച്ചു വരുന്നതും സി സി ടി വി ദ്രശ്യങ്ങളിൽ വ്യക്തമാണ്.
8 . 46 ന് കൊലയാളി സംഗം റൂം വെകേറ്റു ചെയ്തു പുറത്തു വരുന്നു ഈ സമയം 8 .24 നും 8.45 നും ഇടയിലുള്ള സമയത്താണ് കൊലപാതകം നടക്കുന്നത് .
2:29 am Team leader arrives in Dubai
3:25 pm Mabhouh arrives at hotel
3:51 pm Team reserves opposite room
4:23 pm Mabhouh exits hotel
8:24 pm He comes back to hotel
(Mabhouh is killed)
8:46 pm Team begins to leave ഹോട്ടൽ
1:30 pm Body of Mabhouh discovered(20 ജനുവരി) തുടക്കത്തിൽ വെറുമൊരു സ്വാഭാവിക മരണം എന്ന നിഗമനത്തിലാണ് പോലീസ് എത്തി ചേർന്നത്. മരണം നടന്നു 10 ദിവസം വേണ്ടി വന്നു കൊലപാതകം സ്ഥിരീകരിക്കാനും മരണത്തിനു പിന്നിലെ നിശബ്ദകരങ്ങൾ മൊസാദിന്റെതാണെന്ന് തിരിച്ചറിയാനും അത്ര വിതക്തമായാണ് മൊസാത് പദ്ധതി ആസൂത്രണം ചെയ്തത് . ക്രൈം മനസിലാകി 24 മണികൂറിനകം മുഴുവൻ പ്രതികളെയും തിരിച്ചറിയാൻ ദുബൈ പോലീസിന് കഴിഞ്ഞു 29 പേരാണ് മഹ്ബുവിന്റെ വതത്തിന് പിന്നിൽ പ്രവർത്തിച്ചത് എല്ലാവരും വ്യാജ പസ്പോട്ടിലാണ് ദുബൈലേക്ക് വന്നത് 12 പേർ ബ്രിട്ടീഷ് ( 6. ഐറിഷ് )( 4 . ഫ്രഞ്ച് )( 4 . ആസ്ട്രേലിയ )( 2. ഫലസ്തീൻ) 1. ജർമൻ തുടങ്ങിയ രാജ്യങ്ങളുടെ വ്യാജ പസ്പോട്ടിലാണ് പ്രതികൾ വന്നത് ദുബൈ പോലീസ്ന്റെ നിഗമനത്തിൽ ഇവർ യഥാർത്ഥ വ്യക്തികളുടെ പസ്പോട് കൃത്യത്തിനു വേണ്ടി ഉപയോഗികുകയായിരുന്നു
2010 മാര്ച്ച് 1 ദുബായ് പോലീസ് ഡിപ്പാർട്ട് മെന്റിലെ ഡപ്യൂട്ടി കമാണ്ടറായ, മേജർ ജനറൽ ഖാമിസ് മത്താർ അൽ മസീന ഫോരെന്സിക് ടെസ്ടുകൾക്ക് ശേഷമുള്ള മഹ്ബുവിന്റെ മരണകാരണം വെളിപ്പെടുത്തി.
ആദ്യം കൊലയാളികൾ മഹ്ബുവിനു succinylcholine ഇഞ്ചെക്ഷൻ കാലിൽ നൽകി. അത് ശാരീരിക തളർച്ചക്ക് കാരണമാകുന്നു. എന്നാൽ ബോധം മറയലോ, അനസ്റ്റെഷ്യക്കൊ അത് കാരണമാകുന്നില്ല. പിന്നെ ശ്വാസം മുട്ടിച്ച് കൊല്ലുന്നു. അതൊരു സാധാരണ മരണമായി തോന്നുന്നു.
മഹ്ബുവിന്റെ മുറിയുടെ ഇലെക്ക് ട്രോണിക് ഡോർ ലോ ക്കിങ്ങ് സിസ്റ്റെം റീ പ്രോഗ്രാം ചെയ്താണ് കൊലയാളികൾ മുറിയിലേക്ക് കടന്നതെന്ന് അന്യേഷണ ഉധ്യോഗസ്തർ കരുതുന്നു.
പത്ര പ്രവർത്തകനായ ഉസി മോഹ്നാമിയുടെ അഭിപ്രായത്തിൽ ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നേതാന്യാഹുവിന്റെ നിർദേശ പ്രകാരം മോസ്സാധിന്റെ തലവനായ മെയർ ഡാഗൻ ആണ് മഹ്ബുവിന്റെ വധം ആസൂത്രണം ചെയ്തതെന്നാണ്. രണ്ട് പാലസ്ടീനികൾ മാത്രമാണ് അതിൽ പിടിക്കപ്പെട്ടത് . എന്നാൽ ദുബായ് അവരുടെ ഐടന്റിടി വെളിപ്പെടുത്തിയില്ല.
വീഡിയോ ദൃശ്യം കാണാൻ
https://www.youtube.com/watch?v=YfRG3S-uhEw

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ