വര്‍ഷം 1988,
ജൂലൈ മൂന്നാം തിയതി ഇറാനിലെ മെഹറാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇറാന്‍ ഫ്ലൈറ്റ് 655 പറന്നുയര്‍ന്നു.
ദുബായ് ലക്ഷ്യമാക്കി പറന്നുയര്‍ന്ന ഫ്ലൈറ്റ് 655ല്‍ ഇന്ത്യന്‍ പൌരന്മാരായ പത്ത് പേരും ക്രൂവും അടക്കം ഇരുന്നൂറ്റി തൊണ്ണൂറോളം യാത്രികരായിരുന്നു ഉണ്ടായിരുന്നത്.
എട്ട് വര്‍ഷത്തോളമായി തുടരുന്ന ഇറാന്‍ -ഇറാഖ് യുദ്ധത്തിന്റെ അവസാന നാളുകളായിരുന്നു അത്.
വിമാനം പറന്നുയര്‍ന്ന അതേ സമയം ഹൊര്‍മുസ് കടലിടുക്കില്‍ യുദ്ധത്തില്‍ ഇറാഖിന്റെ പക്ഷമായിരുന്ന അമേരിക്കയുടെ മിസൈല്‍ ക്രൂയിസറായിരുന്ന യു.എസ്.എസ് വിസനെസ്സ് ചില ചെറു ഇറാനിയന്‍ ബോട്ടുകളെ നേരിടുകയായിരുന്നു.
എന്നാല്‍ ഇതൊന്നും ഫ്ലൈറ്റ് 655 അറിയുന്നുണ്ടായിരുന്നില്ല.
ഇതിനോടകം ഇറാന്‍ ബോട്ടുകളെ പിന്തുടര്‍ന്ന വിസനെസ്സ് ഇറാനിയന്‍ ജലാതിര്‍ത്തിയില്‍ പ്രവേശിച്ചിരുന്നു.
വിസനെസ്സിന്റെ ശ്രദ്ധയില്‍പ്പെട്ട ഫ്ലൈറ്റ് 655നെ ഒന്നിലധികം റേഡിയോ ചലഞ്ചുകള്‍ക്ക് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് രണ്ട് മിസ്സൈലുകള്‍ ഉപയോഗിച്ച് യു.എസ് പടക്കപ്പല്‍ അക്രമിച്ചു.
66 കുട്ടികളടക്കം ഇരുന്നൂറ്റി തോണ്ണൂറോളം യാത്രികള്‍ ക്ഷണനേരം കൊണ്ട് ഹൊര്‍മുസ്സ് കടലിടുക്കില്‍ ഓര്‍ മ്മയായി.
വൈമാനിക ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്നായിരുന്നു അന്ന് സംഭവിച്ചത്.
ഇറാനില്‍ അമേരിക്കന്‍ വിരുദ്ധത ആളിക്കത്തിച്ച ഒന്നായിരുന്നു ഈ സംഭവം .
ഫ്ലൈറ്റ് 655ലെ ആള്‍നാശത്തില്‍ ഖേദ പ്രകടനം നടത്തിയെങ്കിലും ഒരിക്കലും അക്രമത്തില്‍ ക്ഷമാപണം നടത്താന്‍ അമേരിക്ക തയ്യാറായില്ല.
ഫ്ലൈറ്റ് 655 അക്രമണവും ഇറാഖിന്റെ തുടര്‍ച്ചയായ രാസായുധ അക്രമണവുമാണ്. അക്രമണം നടന്ന് രണ്ട് മാസത്തിനു ശേഷം ഐക്യരാഷ്ട്രസഭ മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ ഇറാനെ നിര്‍ബന്ധിതരാക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ